കോഴിക്കോട്: ലിറ്റാര്‍ട്ട് ബുക്‌സ് ആന്‍ഡ് മീഡിയ സംഘടിപ്പിക്കുന്ന കഥാപുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുന്നു. പാന്‍ഡമിക് ഫിക്ഷന്‍ യോണറില്‍ മലയാളത്തില്‍ എഴുതിയ കഥകളാണ് മത്സരത്തിന് പരിഗണിക്കുക. പ്രായപരിധി ഇല്ല.
ഒന്നാം സ്ഥാനത്തെത്തുന്ന കഥയ്ക്ക് പുരസ്‌കാരവും പതിനായിരം രൂപയും നല്‍കും. അവസാന റൗണ്ടിലെത്തുന്ന ഏറ്റവും മികച്ച പത്ത് കഥകള്‍ ലിറ്റാര്‍ട്ട് മീഡിയയില്‍ പ്രസിദ്ധീകരിക്കും. കഥകള്‍ അയക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28ാണ്.
വേഡ് ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്താണ് അയക്കേണ്ടത്.
അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ മറ്റ് എവിടെയെങ്കിലുമോ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള കഥ മത്സരത്തിന് പരിഗണിക്കുന്നതല്ല.
അയക്കുന്ന വ്യക്തിയുടെ പൂര്‍ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം
രചനകള്‍ editor@litart.media എന്ന ഇ-മെയില്‍ വിലാസത്തില്‍ മാത്രം അയക്കുക. മെയിലില്‍ സബ്ജക്ട് Litart Short Award 2021 എന്ന് ചേര്‍ക്കണം.
അവസാന തീയതി 2021 ഫെബ്രുവരി 28
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക