|

ഞങ്ങള്‍ ഹാപ്പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]വേര്‍പിരിയല്‍ വാര്‍ത്തകള്‍ കൊഴുമ്പോള്‍ അതിനെയെല്ലാം തള്ളി പ്രിയദര്‍ശനും ലിസിയും ഒന്നിച്ചെത്തിയത് ആരാധകര്‍ക്ക് ആവേശമായി.

ഹൈദരാബാദില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനല്‍ കാണാനാണ് ഇരുവരും എത്തിയത്.

കഴിഞ്ഞ മത്സങ്ങളില്‍ ഇരുവരും ഒന്നിച്ചെത്താത്തതിനെ തുടര്‍ന്നാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

താനും ലിസിയും തമ്മിലുള്ളത് സാധാരണ കുടുംബത്തിലുള്ള പോലെയുള്ള ചെറിയ കലഹങ്ങള്‍ മാത്രമാണെന്നും ഉടന്‍ തന്നെ അത് പരിഹരിക്കുമെന്നും പ്രിയന്‍ പറഞ്ഞിരുന്നു.

സാമ്പത്തിക കാര്യത്തില്‍ ഉണ്ടായ ചില തെറ്റിദ്ധാരണകളായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പിന്നീട് ലിസിയും പറഞ്ഞിരുന്നു.

എന്നാല്‍ അതിന് ശേഷമാണ് ഗാലറിയില്‍ ആവേശഭരിതരായി ഇരുവരെയും കണ്ടത്. മോഹന്‍ലാലിനൊപ്പം ആഹ്ലാദം പങ്കിട്ടിരുന്ന ലിസിയും പ്രിയദര്‍ശനേയും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു.

ഇവര്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ പ്രിയന്റെയും ലിസിയുടേയും സുഹൃത്തായ മോഹന്‍ലാലും ഇടപെട്ടിരുന്നു.