| Monday, 12th December 2022, 12:38 pm

ധ്യാന്‍ എന്തോരം തള്ളാണ് തള്ളുന്നത്, അതുപോലെയൊന്ന് തള്ളിയതാണ് ഞാനും: ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘വീകം’ സിനിമയുടെ പ്രസ് മീറ്റില്‍ ധ്യാന്‍ ശ്രീനിവാസന്‍ ഗ്യാരണ്ടിയുള്ള നടനാണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞിരുന്നു. എന്നാല്‍ ധ്യാന്‍ നന്നായി തള്ളാറുണ്ടെന്നും അതുപോലെ താനും വെറുതെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ധ്യാന്‍ എന്തോരം തള്ള് തള്ളുന്നുണ്ട് അതുപോലെ ഞാനും തള്ളിയതാണ് അവന്‍ ഒരു ഗ്യാരണ്ടിയുള്ള നടനാണെന്ന്. ധ്യാന് ചെയ്യാന്‍ പറ്റിയ തരത്തിലുള്ള സിനിമകള്‍ വരുമ്പോള്‍ ഉറപ്പായും അവനെ വിളിക്കും. സിനിമയുടെ കഥയ്ക്ക് അനുസരിച്ചാണല്ലോ താരങ്ങളെ തെരഞ്ഞെടുക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയുമായിട്ട് ഞാന്‍ സിനിമ ചെയ്തി
ട്ടില്ലാ, എന്നും പറഞ്ഞ് അവര്‍ക്ക് വേണ്ടി ചുമ്മാ ഒരു സിനിമ ചെയ്യാന്‍ പറ്റില്ലല്ലോ.

അവര്‍ക്ക് അനുയോജ്യമായ കഥ കിട്ടിയാല്‍ മാത്രമല്ലേ സിനിമ നടക്കുകയുള്ളു. അതുപോലെ തന്നെയാണ് ധ്യാനിന്റെ കാര്യവും. അവന് ആപ്റ്റാകുന്ന ഒരു കഥ വരണം, ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍. അതാണ് ഞങ്ങളുടെ സിനിമ ഇതുവരെ വരാത്തതിന്റെ കാരണം.

എബ്രഹാം ചേട്ടന്‍ ഭാര്യയെ കൊണ്ട് സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിച്ചു. ഞാന്‍ അത്രയും വിശാല മനസ്‌കന്‍ അല്ലാത്തത് കൊണ്ടാവാം ഭാര്യയെ കൊണ്ട് പ്രൊഡ്യൂസ് ചെയ്യിപ്പിക്കാത്തത്. എബ്രഹാം ചേട്ടന്‍ പറഞ്ഞിരുന്നു ഒരു അതോറിറ്റിയും ഇവള്‍ക്ക്(ഷീലു എബ്രഹാം) കൊടുത്തിട്ടില്ലായെന്ന്. എന്തായാലും വെറുതെയിരിക്കുവല്ലേ ഒപ്പിട്ട് കൊടുക്കുകയെങ്കിലും ചെയ്യട്ടേയെന്നും പറഞ്ഞു (ചിരിച്ചുകൊണ്ട്). അപ്പോള്‍ എല്ലാം ചെയ്യുന്നത് താനാണെന്ന് ഷീലുചേച്ചിക്ക് തോന്നുമല്ലോ.

പൊതുവെ നിര്‍മാതാക്കളൊക്കെ വക്രബുദ്ധിക്കാരാണെന്ന് എല്ലാവരും പറയുമെങ്കിലും, ഞാന്‍ അങ്ങനെയല്ല. അങ്ങനെയായിരുന്നു എങ്കില്‍ ഞാന്‍ ഇതിലും മുകളിലേക്ക് ഉയരുമായിരുന്നു. ഇപ്പോള്‍ തന്നെ ഉയരത്തിലാണ് നില്‍ക്കുന്നത്. ശരിക്കും ഞാന്‍ ഇതിലും ഉയരത്തിലേക്ക് പോകുമായിരുന്നു,’ ലിസ്റ്റിന്‍ പറഞ്ഞു.

ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങിയ ഗോള്‍ഡാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രൊഡക്ഷനില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, നയന്‍താര, ബാബുരാജ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ലിസ്റ്റിനും പൃഥ്വിരാജും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.

content highlight: listin stephen talks about dhyan sreenivasan

We use cookies to give you the best possible experience. Learn more