അല്‍ഫോണ്‍സ് പുത്രനും പൃഥ്വിരാജും ആദ്യമായി ഒന്നിച്ച ഗോള്‍ഡ് ഡിസംബര്‍ ഒന്നിനാണ് തിയേറ്റുകളിലെത്തിയത്. പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തിയേറ്ററുകളില്‍ നിരാശയാണ് സമ്മാനിച്ചത്. ചിത്രത്തിന് കാര്യമായ പ്രൊമോഷനും ഉണ്ടിയിരുന്നില്ല. ഗോള്‍ഡിനെ പറ്റി ചിത്രത്തിലെ അഭിനേതാക്കളോട് ചോദ്യമുയരുമ്പോഴെല്ലാം ഒരു അല്‍ഫോണ്‍സ് ചിത്രം എന്ന് മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്.
ചിത്രത്തിന് എന്തുകൊണ്ടായിരുന്നു പ്രൊമോഷന്‍ ഇല്ലാതിരുന്നത് എന്ന് പറയുകയാണ് നിര്‍മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍. ഗോള്‍ഡിലേത് അത്ര വലിയ കണ്ടന്റ് അല്ലായിരുന്നുവെന്നും പ്രൊമോഷന്‍ ചെയ്താല്‍ പ്രേക്ഷകര്‍ക്ക് വീണ്ടും പ്രതീക്ഷ കൂടുമെന്നതിനാലാണ് പ്രൊമോഷന്‍ ഇല്ലാതിരുന്നതെന്നും ലിസ്റ്റിന്‍ പറഞ്ഞു. ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന വീകം എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടക്ക് മാധ്യമങ്ങളോടായിരുന്നു ലിസ്റ്റിന്റെ പ്രതികരണം.
‘ഗോള്‍ഡിനെ സംബന്ധിച്ച് പ്രൊമോഷന്റെ ആവശ്യമില്ലായിരുന്നു. അതിന് ഓള്‍റെഡി റീച്ചുണ്ടായിരുന്നു. പിന്നെ ആ സിനിമ അത്രക്കും വലിയ കണ്ടന്റ് അല്ല. കണ്ടന്റിനെ കൂടി ആശ്രയിച്ചേ പ്രൊമോഷന്‍ ചെയ്യൂ. ഒന്നുകൂടി ഹൈപ്പ് കേറ്റി റീച്ച് കൊടുത്ത് കഴിഞ്ഞാല്‍ അത് ഇതിലും മോശമായി സിനിമയെ റിഫളക്ട് ചെയ്യും. കൂടുതല്‍ പ്രതീക്ഷകളാവും. കടുവക്കൊക്കെ കൊടുത്തത് പോലെ ഒരു പ്രൊമോഷന്‍ കൊടുത്ത് കഴിഞ്ഞാല്‍ വീണ്ടും പ്രതീക്ഷ കൂടും,’ ലിസ്റ്റിന്‍ പറഞ്ഞു.
ഗോള്‍ഡ് പ്രി റിലീസില്‍ നിന്നും 50 കോടി നേടിയെന്ന വാദം നേരത്തെ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ സുപ്രിയ തള്ളിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസിനും ഗോള്‍ഡ് ഹാട്രിക് ആയിരിക്കുമെന്നാണ് കരുതുന്നത്. പ്രീ ബിസിനസിന്റെ കാര്യമൊന്നും ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കില്ല. സിനിമ നന്നാവുകയും എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും വേണം. ഒരാഴ്ച കഴിയുമ്പോള്‍ ബിസിനസ്സ് റിപ്പോര്‍ട്ട്സ് നല്‍കുമെന്നും സുപ്രിയ വ്യക്തമാക്കി.
നയന്‍താര, ബാബു രാജ്, ഷമ്മി തിലകന്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
Content Highlight: Listin Stephen says why there was no promotion for the film gold