| Sunday, 16th October 2022, 9:11 am

വയസ് പുറത്തറിയിക്കാതെ ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന പൃഥ്വിരാജ്; പൊട്ടിച്ചിരിപ്പിച്ച് ലിസ്റ്റിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും സിനിമാ പ്രൊമോഷന്‍ വേദികളില്‍ പൊട്ടിച്ചിരിയുണര്‍ത്താറുണ്ട്. പരസ്പരം തഗ് പറഞ്ഞും കളിയാക്കിയും ലൊക്കേഷന്‍ കഥകള്‍ പങ്കുവെച്ചും കാണികളെ രസിപ്പിക്കാറുണ്ട് രണ്ട് പേരും.

ഇപ്പോള്‍ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിവസത്തിലും തഗടിക്കുന്ന കമന്റുമായാണ് ലിസ്റ്റിന്‍ എത്തിയിരിക്കുന്നത്. വയസ് പുറത്തറിയിക്കാതെ ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേരുന്നുവെന്നാണ് ലിസ്റ്റിന്‍ പറഞ്ഞിരിക്കുന്നത്.

ചിരിച്ചുകൊണ്ടുനില്‍ക്കുന്ന പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇത്രയും ചിരി വേണമായിരുന്നോ എന്നും ലിസ്റ്റിന്‍ ക്യാപ്ഷനില്‍ ചോദിക്കുന്നുണ്ട്.

‘ ആഹാ എന്തൊരു ചിരി, ഇത്രേം ചിരി വേണമായിരുന്നോ?, വയസ് പുറത്തറിയിക്കാതെ Birthday ആഘോഷിക്കുന്ന പൃഥ്വിരാജിന്, രാജുവിന് എന്റെയും എന്റെ കുടുംബത്തിന്റെയും പേരിലുള്ള ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു , Happy Birthday Raju.. Enjoy.. Chill… GOD BLESS,’ ലിസ്റ്റിന്റെ ആശംസയില്‍ പറയുന്നു.

പൃഥ്വിരാജിന്റെ പിറന്നാള്‍ദിവസത്തില്‍ റിലീസിനൊരുങ്ങുന്ന വിവിധ ചിത്രങ്ങളുടെ പോസ്റ്ററുകളും മറ്റ് അപ്‌ഡേറ്റുകളും അണിയറപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുണ്ട്.

കാപ്പ, ഗോള്‍ഡ്, ആടുജീവിതം, കാളിയന്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി ഇറങ്ങാനുള്ളത്. കാളിയന്റെ മോഷന്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയും ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്നുണ്ട്. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Listin Stephen’s funny wishes on Prithviraj’s birthday

We use cookies to give you the best possible experience. Learn more