താന്‍ നിര്‍മിച്ച സിനിമകളില്‍ സാമ്പത്തികമായി ലാഭമുണ്ടാക്കിയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. പൃഥ്വിരാജുമായി ഒന്നിച്ചപ്പോഴാണ് തനിക്ക് ഏറ്റവുമധികം ഹിറ്റ് സിനിമകള്‍ ലഭിച്ചതെന്നും ലിസ്റ്റിന്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്.
പൃഥ്വിയുമായി ഒന്നിച്ചതില്‍ വിമാനമൊഴികെ ബാക്കിയെല്ലാ സിനിമകളും തനിക്ക് സാമ്പത്തികമായി ലാഭമുണ്ടാക്കി തന്നിട്ടുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു. ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യൂ എന്നീ സിനിമകളും തനിക്ക് ലാഭമുണ്ടാക്കി തന്നവയാണെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍കുമാര്‍ ഫാന്‍സ്, എന്താടാ സജീ എന്നീ സിനിമകള്‍ ബ്രേക്ക് ഈവനായെന്നും ലിസ്റ്റിന്‍ പറഞ്ഞു.
‘പൃഥ്വിരാജുമായി ഒന്നിച്ച സിനിമകളില്‍ വിമാനമൊഴികെ ബാക്കി എല്ലാ സിനിമകളും എനിക്ക് സാമ്പത്തിക ലാഭമുണ്ടാക്കി തന്നിട്ടുണ്ട്. വിമാനം മാത്രം പ്രതീക്ഷിച്ചതുപോലെ വന്നില്ല. അതുപോലെ ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യൂ, ട്രാഫിക്, ചാപ്പാ കുരിശ്, എന്നീ സിനിമകളും കൊമേഴ്‌സ്യലി സക്‌സസ്സായ സിനിമകളായിരുന്നു. മോഹന്‍കുമാര്‍ ഫാന്‍സും, എന്താടാ സജിയും മുടക്കിയ പൈസ തിരിച്ച് തന്ന സിനിമകളായിരുന്നു,’ ലിസ്റ്റിന്‍ പറഞ്ഞു.
അതേസമയം ഒമ്പത് മാസം മുമ്പ് റിലീസായ രാമചന്ദ്ര ബോസ് ആന്‍ഡ് കോ ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോകാത്തതുകൊണ്ടാണ് ഒ.ടി.ടി റിലീസാകാത്തതെന്നും ലിസ്റ്റിന്‍ പറഞ്ഞു. ജിയോ സിനിമക്ക് നിവിന്റെ ഓഫീസില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് മെയില്‍ അയച്ചിട്ടുണ്ടെന്നും അധികം വൈകാതെ റിലീസ് ചെയ്യുമെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Listin Stephen about the movie that not made profit when he join with Prithviraj