ചില സിനിമകള്‍ മാത്രമേ കറക്ടായി 50 കോടിയും 100 കോടിയും നേടിയിട്ടുണ്ടാകുള്ളൂ, ചിലര്‍ നീട്ടിപ്പിടിക്കുന്നതാണ്: ലിസ്റ്റിന്‍ സ്റ്റീഫന്‍
Entertainment
ചില സിനിമകള്‍ മാത്രമേ കറക്ടായി 50 കോടിയും 100 കോടിയും നേടിയിട്ടുണ്ടാകുള്ളൂ, ചിലര്‍ നീട്ടിപ്പിടിക്കുന്നതാണ്: ലിസ്റ്റിന്‍ സ്റ്റീഫന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th June 2024, 10:55 am

മലയാളസിനിമയില്‍ 50 കോടിയും 100 കോടിയും കളക്ഷന്‍ നേടിയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ചില സിനിമകള്‍ കൃത്യമായി 50 കോടി നേടുമ്പോള്‍ മാത്രമേ അവര്‍ ഈ കാര്യം അനൗണ്‍സ് ചെയ്യുള്ളൂ എന്നും എന്നാല്‍ ചില സിനിമകള്‍ 50 കോടിയുടെ അടുത്തെത്തുമ്പോള്‍ തന്നെ അതിന്റെ പോസ്റ്റര്‍ ഇറക്കുമെന്നും ലിസ്റ്റിന്‍ പറഞ്ഞു.

കളക്ഷന്റെ കാര്യത്തില്‍ മാത്രമല്ല, സിനിമ ഓടുന്ന ദിവസത്തിന്റെ കാര്യത്തിലും ഇങ്ങനെ സംഭവിക്കാറുണ്ടെന്ന് ലിസ്റ്റിന്‍ പറഞ്ഞു. 20ാം ദിവസം കഴിയുമ്പോള്‍ തന്നെ 25 ദിവസമായി എന്ന് പറഞ്ഞ് പോസ്റ്റര്‍ ഇറക്കാറുണ്ടെന്നും അത്രയും ദിവസം എന്തായാലും സിനിമ ഓടുമെന്ന വിശ്വാസം കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്.

‘എന്റെ അഭിപ്രായത്തില്‍ ചില സിനിമകള്‍ മാത്രമേ കൃത്യമായി 50ഉം 100ഉം കോടി നേടിയിട്ടുള്ളൂ. അതിന്റെ തൊട്ടടുത്ത് വരെ കളക്ഷന്‍ കിട്ടിയവര്‍ അത്രയും കളക്ഷന്‍ നേടി എന്നുള്ള പോസ്റ്ററൊക്കെ ഇറക്കാറുണ്ട്. വേറെ ചിലര്‍ ഒന്ന് നീട്ടിപ്പിടിക്കുന്നതാണ്. അതായത് 50 കോടി നേടാതെ അത്രയും കിട്ടി എന്ന് പറയുന്നവരുമുണ്ട്.

കളക്ഷന്റെ കാര്യത്തില്‍ മാത്രമല്ല, റണ്ണിങിന്റെ കാര്യത്തിലും ഇങ്ങനെ പലരും ചെയ്യുന്നത് കാണാറുണ്ട്. അതായത് 20 ദിവസം കഴിയുമ്പോള്‍ പലരും 25ാം ദിവസത്തിന്റെ പോസ്റ്റര്‍ ഇറക്കാറുണ്ട്. കാരണം, ആ സിനിമ 25 ദിവസം ഓടുമെന്ന് ഉറപ്പാണ്. അങ്ങനെയൊക്കെ ചെയ്യുന്നത് ബിസിനസിന്റെ ഭാഗമാണ്. പല സിനിമാക്കാരും ഇപ്പോഴും ഇത് ചെയ്യാറുണ്ട്,’ ലിസ്റ്റിന്‍ പറഞ്ഞു.

Content Highlight: Listin Stephen about the 100 crore club movies in Malayalam