മലയാളി ഫ്രം ഇന്ത്യയുടെ കാര്യത്തില്‍ ഡിജോയ്ക്ക് ഓവര്‍ കോണ്‍ഫിഡന്‍സായിരുന്നെന്ന് ലിസ്റ്റിന്‍; മറുപടിയുമായി ഡിജോ
Movie Day
മലയാളി ഫ്രം ഇന്ത്യയുടെ കാര്യത്തില്‍ ഡിജോയ്ക്ക് ഓവര്‍ കോണ്‍ഫിഡന്‍സായിരുന്നെന്ന് ലിസ്റ്റിന്‍; മറുപടിയുമായി ഡിജോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th July 2024, 12:37 pm

മലയാളി ഫ്രം ഇന്ത്യയുടെ കാര്യത്തില്‍ ഡിജോയ്ക്ക് ഓവര്‍ കോണ്‍ഫിഡന്‍സ് ആയിരുന്നെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഒരു ഷോ കഴിഞ്ഞാല്‍ തീരാവുന്നതേയുള്ളൂ ആ കോണ്‍ഫിഡന്‍സെന്നും ലിസ്റ്റിന്‍ പറഞ്ഞു. ഒറിജിനല്‍സ് യൂട്യൂബ് ചാനലിലെ നെഗറ്റിവിറ്റി എന്ന സെഗ്മെന്റില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

തന്റേത് ഓവര്‍ കോണ്‍ഫിഡന്‍സ് ആയിരുന്നില്ലെന്നും സിനിമയോടുള്ള വിശ്വാസമായിരുന്നു അതെന്നുമായിരുന്നു ഇതോടുള്ള ഡിജോയുടെ മറുപടി. കഥ കേള്‍ക്കുമ്പോഴും സിനിമ ചെയ്യുമ്പോഴുമുള്ള ഒരു വിശ്വാസമുണ്ട്. അതിനെ ഓവര്‍ കോണ്‍ഫിഡന്‍സ് എന്ന് പറയേണ്ട കാര്യമൊന്നുമില്ലെന്നും ഡിജോ പറഞ്ഞു.

മലയാളി ഫ്രം ഇന്ത്യ ഇറങ്ങിയ ശേഷം വന്ന ഒരു കമന്റ് കുതിച്ചുപായുന്ന മലയാള സിനിമയെ ഡിജോ പിടിച്ചു നിര്‍ത്തിയെന്നായിരുന്നു എന്താണ് ഇതിനെ കുറിച്ച് പറയാനുള്ളത് എന്ന ചോദ്യത്തിന്, അത് നല്ല കാര്യമല്ലേ എന്നായിരുന്നു ഡിജോയുടെ മറുപടി.

ഭയങ്കര സ്പീഡായിരുന്നില്ലേ, പതുക്കെ പോകാം. വളരെ നൈസായിട്ട് പോകാമെന്ന് ഡിജോ പറഞ്ഞപ്പോള്‍ ഒരുത്തന്‍ വിചാരിച്ചു കഴിഞ്ഞാല്‍ പിടിച്ചുകെട്ടാന്‍ പറ്റുമെന്ന് മനസിലായില്ലേ എന്നായിരുന്നു ലിസ്റ്റിന്റെ തഗ്ഗ്.

ഇങ്ങനെ കേള്‍ക്കുമ്പോള്‍ വിഷമമാകുമോ എന്ന ചോദ്യത്തിന് എന്തിന് വിഷമം എന്നായിരുന്നു ഡിജോയുടെ മറുപടി.

‘ഫെബ്രുവരി തൊട്ട് ഓരോ സിനിമകളും വിജയിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ബെനഫിറ്റ്‌സാണ് നമ്മുടെ സിനിമയ്ക്ക് വരുന്നത്.

അതിന്റെ മുകളില്‍ കയറാനൊന്നും നമ്മള്‍ ശ്രമിച്ചിട്ടില്ല. ഈ സിനിമയ്ക്ക് ഒരു പേസുണ്ട്. നേരത്തെ പറഞ്ഞതുപോലെ പ്രൊമോഷനൊക്കെ വേണ്ട എന്ന് വെച്ചത് പോലും ഗുണമാണ്. അത്തരത്തില്‍ അഭിമുഖമൊക്കെ കൊടുത്തിരുന്നെങ്കില്‍ പിടിച്ചു നിര്‍ത്തി എന്നല്ല പിടിച്ചു താഴെയിട്ടു എന്ന് പറഞ്ഞേനെ. ഇപ്പോള്‍ പിടിച്ചുനിര്‍ത്തി എന്നല്ലേ പറഞ്ഞുള്ളൂ. പിടിച്ചു താഴെയിറക്കി എന്ന് വരെ പറയേണ്ടി വന്നേനെ,’ ഡിജോ പറഞ്ഞു.

ഇതിന് പിന്നാലെയായിരുന്നു സിനിമയുടെ കാര്യത്തില്‍ ഡിജോയ്ക്ക് ഓവര്‍ കോണ്‍ഫിഡന്‍സായിരുന്നെന്ന കമന്റുമായി ലിസ്റ്റിന്‍ എത്തിയത്.

നിനക്ക് കുറച്ച് ഓവര്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. അതെന്തായാലും നെഗറ്റീവല്ല ഡബിള്‍ ഒപീനിയന്‍ വന്ന് കഴിഞ്ഞാലും ആ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു എന്ന് ലിസ്റ്റിന്‍ പറഞ്ഞു.

എന്നാല്‍ സിനിമയിലുള്ള വിശ്വാസമാണ് അതെന്നും അത് ഓവര്‍ കോണ്‍ഫിഡന്‍സ് അല്ലെന്നുമായിരുന്നു ഡിജോ മറുപടി നല്‍കിയത്.

കഥ കേള്‍ക്കുമ്പോഴും സിനിമ ചെയ്ത് വരുമ്പോഴുമുള്ള വിശ്വാസമാണ്. അതിനെ ഓവര്‍ കോണ്‍ഫിഡന്‍സ് എന്ന് പറയേണ്ട കാര്യമൊന്നുമില്ലെന്ന് ഡിജോയും തിരിച്ചടിച്ചു. ആ വിശ്വാസം നഷ്ടപ്പെടാന്‍ ഒരു ഷോ മതിയെന്ന് ബോധ്യമായില്ലേ എന്നായിരുന്നു ലിസ്റ്റിന്റെ അടുത്ത തഗ്ഗ്.

ഞാന്‍ ഇപ്പോഴും എന്റെ സിനിമയില്‍ പൂര്‍ണമായി വിശ്വസിക്കുന്നു. അല്ലാതെ മറ്റൊന്നും ഇല്ല എന്നായിരുന്നു ഇതോടെ ഡിജോ പറഞ്ഞത്. ഇതൊരു നെഗറ്റിവിറ്റി റൗണ്ടാണെന്നും അത് നീ മറന്നുപോയെന്നും പറഞ്ഞ് ഡിജോയെ ലിസ്റ്റിന്‍ കളിയാക്കുകയും ചെയ്തു.

മാജിക് ഫ്രെയിംസിനെ കൊണ്ട് ആരെങ്കിലും നിര്‍ബന്ധിച്ച് എടുപ്പിച്ച് പടമാണോ മലയാളി ഫ്രം ഇന്ത്യ എന്ന ചോദ്യത്തിന് പ്രേക്ഷകരാണ് തന്നെ കൊണ്ട് നിര്‍ന്ധിച്ച് പടം എടുപ്പിച്ചത് എന്നായിരുന്നു ലിസ്റ്റിന്റെ മറുപടി.

Content Highlight: Listin Stephen about Over Confidence of Dijo and malayali From India