| Wednesday, 22nd April 2015, 12:14 pm

തീരുമാനമെടുക്കാനാകാതെ വലയുകയാണോ? എങ്കില്‍ ഹൃദയമിടിപ്പ് ശ്രദ്ധിക്കൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൃദയമിടിപ്പ് എങ്ങനെയാണെന്ന് ശ്രദ്ധിച്ചാല്‍ ആളുകള്‍ക്ക് വികാരങ്ങളെ നിയന്ത്രിക്കാനും കൂടുതല്‍ നല്ല തീരുമാനങ്ങള്‍ എടുക്കാനും കഴിയുമെന്ന് പഠനം. എല്ലാവര്‍ക്കും ഹൃദയമിടിപ്പ് പരിശോധിക്കാനാവില്ലെന്നും എന്നാല്‍ നമ്മളില്‍ പകുതിയാള്‍ക്കും ഈ കഴിവുണ്ടെന്നുമാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.

” ഹൃദയത്തെ പിന്തുടരൂവെന്നു പറയുന്നത് ക്ലീഷേയാവും. എന്നാല്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ ഹൃദയമിടിപ്പ് തീരുമാനങ്ങളെയും വികാരങ്ങളെയും സ്വാധീനിക്കുന്നുണ്ട്.” കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ലക്ചറര്‍ ആയ ട്രിസ്റ്റന്‍ ബെകിന്‍സ്റ്റൈന്‍ പറയുന്നു.

33 വളണ്ടിയര്‍മാരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇലക്ട്രോയന്‍സ്ഫാലോഗ്രാഫ് ഉപയോഗിച്ച് ഗവേഷകര്‍ പരിശോധിച്ചു. സ്വാഭാവികവും അസ്വാഭികവുമായി ഹൃദയമിടിപ്പ് രേഖപ്പെടുത്താന്‍ വളണ്ടിയര്‍മാരോട് ആദ്യം ആവശ്യപ്പെട്ടു. പിന്നീട് സ്വന്തം ഹൃദയമിടിപ്പ് നോക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് സ്റ്റെതസ്‌കോപ്പിലൂടെ സ്വന്തം ഹൃദയമിടിപ്പ് കേള്‍ക്കാന്‍ ആവശ്യപ്പെട്ടു. അവസാനം സ്റ്റെതസ്‌കോപ്പ് എടുത്തുമാറ്റി അവരോട് ഒരിക്കല്‍ കൂടി അവരുടെ ഹൃദയമിടിപ്പ് കേള്‍ക്കാന്‍ ആവശ്യപ്പെട്ടു.

ഇതിനുശേഷം അവരുടെ പ്രകടനം വിലയിരുത്താന്‍ ഓരോരുത്തരോടും ആവശ്യപ്പെട്ടു. എത്രത്തോളം മെച്ചപ്പെട്ടെന്നാണ് നിങ്ങള്‍ക്ക് തോന്നുന്നതെന്നു ചോദിച്ചു. ഇതില്‍ പത്തില്‍ നാലിലേറെ പേര്‍ക്കും അവരുടെ ഹൃദമിടിപ്പ് പരസഹായമില്ലാതെ കൃത്യമായി പരിശോധിക്കാന്‍ സാധിച്ചു.

മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചവരുടെ തലച്ചോറിലെ സിഗ്നല്‍ പരിശോധിച്ചപ്പോള്‍ അവ ഏറെ ശക്തമാണെന്നു കണ്ടെത്തി. സ്‌റ്റെതസ്‌കോപ്പിലൂടെ ഹൃദയമിടിപ്പ് കേട്ടപ്പോള്‍ വളണ്ടിയര്‍മാരുടെ തലച്ചോറിലെ പ്രവര്‍ത്തനങ്ങളില്‍ വലിയ വ്യത്യാസം കണ്ടെത്തി.

Latest Stories

We use cookies to give you the best possible experience. Learn more