| Tuesday, 5th July 2022, 11:33 pm

'അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നില്ല, വലിയ തള്ളലും നടത്തുന്നില്ല', കടുവ മാസ്സ് എന്റര്‍ടൈനര്‍; ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ ജൂലൈ ഏഴിനാണ് റിലീസ് ചെയ്യുന്നത്. ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ചില പ്രത്യേക സാഹചര്യങ്ങളാല്‍ റിലീസ് മാറ്റി വെക്കുകയായിരുന്നു. ജൂലൈ ഏഴിനും ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കുമുമോ എന്ന് അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രം പറഞ്ഞ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍.

എല്ലാവരുമായി ഒരു സന്തോഷം പങ്കുവെക്കുന്നു എന്നും പ്രതിസന്ധികള്‍ക്കും തടസങ്ങള്‍ക്കും ശേഷം കടുവ ഏഴിന് തന്നെ റിലീസ് ചെയ്യുമെന്നുമാണ് ലിസ്റ്റിന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ഒരുപാട് അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും
വലിയ തള്ളല്‍ നടത്താന്‍ ഉദ്ദേശിക്കുന്നുമില്ല. പക്ഷെ ഒരുറപ്പ് കടുവ ഒരു പക്കാ മാസ്സ് എന്റര്‍ടൈനറാണ് എന്നാണ് കുറിപ്പില്‍ ലിസ്റ്റിന്‍ പറയുന്നത്.

നല്ല സിനിമകള്‍ വിജയിക്കട്ടെയെന്നും തീയേറ്ററുകള്‍ ഉണരട്ടെയെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്ക്‌സ് ബിജോയ് യാണ് കടുവയുടെ സംഗീത സംവിധാനം.

Content Highlight : Listen stephen confirms kaduva release date and he says that movie is a pure mass entertiner

We use cookies to give you the best possible experience. Learn more