| Monday, 7th November 2022, 6:34 pm

മെസിക്ക് കടുപ്പമാകും; ചാമ്പ്യന്മാര്‍ക്ക് നേരിടാനുള്ളത് ക്ലോപ്പിന്റെ തന്ത്രങ്ങളെ; യു.സി.എല്ലില്‍ റൗണ്ട് ഓഫ് 16 തീപാറും

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടറിന് മത്സരങ്ങളുടെ ടീമുകളുടെ പട്ടികയായി. ഫെബ്രുവരി 14, 23, മാര്‍ച്ച് ഏഴ്, 23 തീയതികളിലാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിന് ഫ്രഞ്ച് കരുത്തരായ പാരിസ് സെന്റ് ഷെര്‍മാങാണ് എതിരാളികള്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ ആറില്‍ ആറ് മത്സരങ്ങളും വിജയിച്ചാണ് ബയേണ്‍ മ്യൂണിക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്. അര്‍ന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ കരുത്തിലെത്തുന്ന പി.എസ്.ജി ബയേണിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് മുന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ നേരിടും. ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് മത്സരവും വമ്പന്‍ പോരാട്ടമായാകും വിലയിരുത്തുക. ചെല്‍സിയെ ബൊറൂസിയ ഡോര്‍ട്മുണ്ട് നേരിടും. എ.സി മിലാന് ടോട്ടനം ഹോട്സ്പറാണ് എതിരാളികള്‍.

മാഞ്ചസ്റ്റര്‍ സിറ്റി- ആര്‍.ബി ലെയ്പ്സിഗുമായി ഏറ്റുമുട്ടും. ഇന്റര്‍ മിലാന് എഫ്.സി പോര്‍ട്ടോയാണ് എതിരാളികള്‍. എയ്ന്റ്റാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് നാപ്പോളിയുമായി ഏറ്റുമുട്ടും. ക്ലബ് ബ്രുഗെയ്ക്ക് ബെന്‍ഫിക്കയാണ് എതിരായിയെത്തുന്നത്.

നാപ്പോളി, പോര്‍ട്ടോ, ബയേണ്‍, ടോട്ടനം, ചെല്‍സി, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ബെന്‍ഫിക്ക ടീമുകളാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി അവസാന 16ലേക്ക് കടന്നത്.

ലിവര്‍പൂള്‍, ക്ലബ് ബ്രുഗെ, ഇന്റര്‍ മിലാന്‍, ഫ്രാങ്ക്ഫര്‍ട്, എസി മിലാന്‍, ലെയ്പ്സിഗ്, ബൊറൂസിയ ഡോര്‍ട്മുണ്ട്, പി.എസ്.ജി ടീമുകള്‍ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വീര്‍ട്ടറിലെത്തി.

ആര്‍ബി ലെപ്‌സിഗ് vs മാഞ്ചസ്റ്റര്‍ സിറ്റി
ക്ലബ് ബ്രൂഗെ vs ബെന്‍ഫിക്ക
ലിവര്‍പൂള്‍ vs റയല്‍ മാഡ്രിഡ്
എ.സി മിലാന്‍ vs ടോട്ടന്‍ഹാം
ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് vs നാപ്പോളി
ബൊറൂസിയ ഡോര്‍ട്ട്മുണ്ട് vs ചെല്‍സി
ഇന്റര്‍ മിലാന്‍ vs എഫ്.സി പോര്‍ട്ടോ
പാരീസ് സെന്റ് ഷെര്‍മാങ് vs എഫ്.സി ബയേണ്‍

CONTENT HIGHLIGHT:  List of teams for the pre-quarter matches in the UEFA Champions League
We use cookies to give you the best possible experience. Learn more