| Saturday, 2nd December 2017, 6:36 pm

'ചെറുപ്പത്തില്‍ തന്നെ അഭിനയം നിര്‍ത്തേണ്ടിവന്നതില്‍ കുറ്റബോധമുണ്ട്'; ഇടവേളയ്ക്കുശേഷം ലിസി വീണ്ടും അഭിനയരംഗത്തേയ്ക്ക്

എഡിറ്റര്‍

ചെന്നൈ: സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹമോചനത്തിന് ശേഷം മലയാളത്തിന്റെ പ്രിയ നടി ലിസി വീണ്ടും കാമറയ്ക്കു മുന്‍പിലെത്തുന്നു. കൃഷ്ണചൈതന്യ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ലിസിയുടെ രണ്ടാംവരവ്. നിഥിനും മേഘയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

1994ല്‍ സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രം എന്ന സിനിമയിലാണ് ലിസി അവസാനമായി വേഷമിട്ടത്. വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയം നിര്‍ത്തേണ്ടിവന്നതില്‍ കുറ്റബോധമുണ്ടെന്ന് ലിസി പ്രതികരിച്ചു. 22ാം വയസിലാണ് ലിസി അവസാനമായി ഒരു സിനിമയില്‍ വേഷമിട്ടത്.


Also Read: ‘തനിക്ക് മേല്‍ കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു’; സെന്‍സര്‍ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പങ്കജ് നിഹ്‌ലാനിയുടെ വെളിപ്പെടുത്തല്‍


“നഷ്ടപ്പെട്ടതൊന്നും അത് സമയമായാലും വേഷങ്ങളായാലും തിരികെ കിട്ടില്ല, എങ്കിലും രണ്ടാം വരവ് മികച്ചതാക്കാനും നല്ല വേഷങ്ങള്‍ ചെയ്യാനാകുമെന്നുമാണ് പ്രതീക്ഷ”.

തമിഴില്‍ ഗൗതം മേനോന്‍ ഒരു വിഷയം പറഞ്ഞിരുന്നുവെന്നും അവസാനം തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ലിസി കൂട്ടിച്ചേര്‍ത്തു. അധികം താമസിയാതെ തന്നെ മലയാളത്തിലും അഭിനയിക്കുമെന്നും ലിസി വെളിപ്പെടുത്തി.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more