| Wednesday, 30th March 2016, 12:55 pm

ലിസിയുമായി പിരിഞ്ഞത് സ്‌നേഹക്കുറവ് കൊണ്ടല്ല: അതിന് ഒരു കാരണമേയുള്ളൂവെന്ന് പ്രിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈഗോ എന്ന ഒറ്റക്കാരണം കൊണ്ടാണ് ലിസിയും താനും അകന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ലിസിയുമായി ഇപ്പോഴും യാതൊരു പിണക്കവുമില്ലെന്നും തന്റെ എല്ലാ വിജയത്തിന്റെ കാരണവും ലിസിയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

താന്‍ ജനിച്ചത് കണ്‍സര്‍വേറ്റീവ് ആയ കുടുംബത്തിലാണെന്നും പുരുഷന്റെ മനസിലെ ഭാര്യ എന്നു പറയുന്നത് മിക്കവാറും അമ്മയാവും മാതൃക.

എന്നാല്‍ അമ്മയില്‍ കണ്ടിട്ടുള്ള ഒന്നും ഭാര്യയില്‍ പ്രതീക്ഷിക്കരുതെന്നും പ്രിയദര്‍ശന്‍ പറയുന്നു.

ഇത്രയും വര്‍ഷം ഞാന്‍ ലിസിയുമൊത്ത് ജീവിച്ചത് സ്വര്‍ഗത്തില്‍ തന്നെയാണ്.  ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞു. എങ്കിലും എന്റെ വീടിന്റെ മുന്‍പിലെ “പ്രിയദര്‍ശന്‍ ലിസി”  എന്ന ബോര്‍ഡ് ഞാന്‍ മാറ്റിയിട്ടില്ല.

എനിക്കറിയാം എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും  അവള്‍ക്ക് എന്നോടുള്ള ബഹുമാനവും  എനിക്ക് അവളോടുള്ള ബഹുമാനവും നഷ്ടപ്പെട്ടിട്ടില്ല. വേര്‍പരിയില്‍ ഈഗോയുടെ മാത്രം പ്രശ്‌നമാണ്” പ്രിയദര്‍ശന്‍ പറഞ്ഞു

We use cookies to give you the best possible experience. Learn more