സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വീണ്ടും വിവാഹിതരാകുന്നുവെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത നിഷേധിച്ച് നടി ലിസി. ഇത്തരം വാര്‍ത്തകളില്‍ കഴമ്പില്ലെന്നും അതൊരിക്കലും സംഭവിക്കില്ലെന്നും ലിസി വ്യക്തമാക്കി.
താനും പ്രിയദര്‍ശനും ഇനിയൊരിക്കലും ഒരുമിക്കില്ല. വിവാഹമോചനത്തിന് ഇടയാക്കിയ കാരണം ഇപ്പോഴും നിലനില്‍ക്കുന്നു. തന്റെ കുട്ടികള്‍ക്കും ബഹുമാനപ്പെട്ട കോടതിക്കും പ്രിയദര്‍ശനും വിവാഹമോചനത്തിനുള്ള കാരണം എന്താണെന്നറിയാമെന്നും ലിസി വ്യക്തമാക്കി.
“ഞാന്‍ ഏതൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോയതെന്ന് എനിക്കു മാത്രമേ അറിയാം. എന്തുകാരണങ്ങള്‍ കൊണ്ടാണ് എല്ലാം മതിയാക്കിയതെന്നും. ഇക്കാര്യം ഞാന്‍ ചര്‍ച്ച ചെയ്യാനോ വെളിപ്പെടുത്താനോ ഉദ്ദേശിക്കുന്നില്ല.” ലിസി വ്യക്തമാക്കി.
തന്റെ വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ വിശദീകരിച്ചും വീണ്ടും ഒരുമിക്കുന്നെന്നും പറഞ്ഞും വന്ന അഭിമുഖങ്ങള്‍ കെട്ടിച്ചമച്ചതാണ്. മാധ്യമങ്ങള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിട്ടുകൂടി ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുകയാണ് താന്‍. എന്നാല്‍ ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തന്നെ വേദനിപ്പിക്കുന്നത് തുടരുകയാണെന്നും ലിസി ആരോപിച്ചു.
ഒറ്റയ്ക്കു ജീവിക്കുന്ന ഒരു സ്ത്രീയെക്കുറിച്ച്, അമ്മയെക്കുറിച്ച് അസത്യം പ്രചരിപ്പിക്കലാണോ മാധ്യമപ്രവര്‍ത്തനം എന്നും ലിസി ചോദിക്കുന്നു.
പ്രിയദര്‍ശനുമായുള്ള വിവാഹമോചനം നിയമപരമായി പൂര്‍ത്തിയാകാന്‍ ഇനി മൂന്നുമാസത്തെ കാലതാമസമുണ്ട്. അതുവരെ പ്രിയദര്‍ശനെതിരെയുള്ള ഗാര്‍ഹിക പീഡനക്കേസും തടഞ്ഞുവെച്ചിരിക്കുകയാണ്. മറ്റുള്ള ആളുകളുടെ സ്വകാര്യതയില്‍ കൈകടത്തി സന്തോഷം കണ്ടെത്തുന്നതിലൂടെ എന്താണ് നിങ്ങള്‍ നേടുന്നത് എന്നും ലിസി ചോദിക്കുന്നു.
ദയവായി ജീവിക്കാന്‍ അനുവദിക്കൂ എന്നു പറഞ്ഞാണ് ലിസി അവരുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.