സിനിമയിലെ രണ്ടാം ഇന്നിങ്‌സിന്റെ തുടക്കമെന്ന നിലയില്‍ ലിസി ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ലിസിയുമായി അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ റാമിന്റെ അടുത്ത ചിത്രത്തില്‍ ലിസി അഭിനയിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ 45 വയസുള്ള യുവതിയുടെ കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നതെന്നും പറയുന്നു.
ചിത്രത്തിന്റെ തിരക്കഥയാണ് ലിസിയെ ആകര്‍ഷിച്ചത്. തന്റെ പ്രായത്തിലുള്ള കഥാപാത്രമായതിനാല്‍ നടി ഏറെ സന്തുഷ്ടയുമാണെന്നും റിപ്പോര്‍ട്ടുണ്ട്. റാമിന്റെ ചിത്രം “തങ്ക മീന്‍കള്‍” 2013ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.
1990 ലാണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. ആ സമയത്ത് മലയാള സിനിമയിലെ തിരക്കേറിയ താരമായിരുന്നു ലിസി. പ്രിയദര്‍ശനാകട്ടെ ഹിറ്റുകള്‍ തീര്‍ത്ത സംവിധായകനും. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ് സിനിമകളിലും ലിസി അഭിനയിച്ചിരുന്നു.