ഇത് പ്രചോദനമല്ല, മോഷണമാണ്, ഒരിക്കലും അംഗീകരിക്കാനാവില്ല; പ്രഭാസ് ചിത്രം സാഹോക്കെതിരെ കോപ്പയടി ആരോപണവുമായി നടി ലിസ റേ
Bollywood
ഇത് പ്രചോദനമല്ല, മോഷണമാണ്, ഒരിക്കലും അംഗീകരിക്കാനാവില്ല; പ്രഭാസ് ചിത്രം സാഹോക്കെതിരെ കോപ്പയടി ആരോപണവുമായി നടി ലിസ റേ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st September 2019, 10:46 am

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായ ആക്ഷന്‍ ചിത്രം സാഹോക്കെതിരെ കോപ്പയടി ആരോപണം. നടി ലിസ റേയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ശൈലോ ശിവ് സൂല്‍മാന്‍ വരച്ച ചിത്രം, സാഹോയിലെ ഗാനത്തിന്റെ പോസ്റ്ററിന് വേണ്ടി അനുവാദമില്ലാതെ ഉപയോഗിച്ചെന്നാണ് ലിസ റേ ഉയര്‍ത്തുന്ന ആരോപണം.

2014ലെ ഡെസേര്‍ട്ട് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ‘പള്‍സ് ആന്റ് ബ്ലൂം (Pulse and Bloom) എന്ന കലാസൃഷ്ടിയാണ് സഹോയിലെ പാട്ട് സീനില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഒരു ബിഗ് ബജറ്റ് ചിത്രം യഥാര്‍ഥ കലാസൃഷ്ടിയെ എങ്ങനെ നശിപ്പിക്കുന്നു എന്നത് വ്യക്തമാണ് എന്ന് ലിസ ആരോപിക്കുന്നു. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് ലിസയുടെ ആരോപണം.

View this post on Instagram

What is creativity? What is art? Where does it come from? We feel what it is not. It’s not derived from your social status. Nor your job title. Nor your appearance. Creativity and its sister Art reach us from the sweet spot of the universe- the soul you might say. But I do know that the creator- artist is the channel for it. Let me tell you how hard it is to birth anything original or authentic. I personally labored for years over my book, quelled the doubts and noise from others and didn’t emerge until I was almost undone. And when I was moving through dark spaces of self-doubt or hitting creative walls I would turn to the work that @shiloshivsuleman puts out into the world and shares on her Instagram handle for inspiration. I can recognize when a creator works honourably and deeply, bleeding, sacrificing, unsleeping, stretching herself in the direction of emotional bravery to produce work that births those feelings we all look for in day to day life. To feel inspired. To feel alive. That’s why when something dishonorable happens, we need to stand up and speak up. To hold up a mirror to these makers to make them understand THIS IS NOT RIGHT. It’s come to light that a big budget film production has ripped off one of Shilo’s original creations. This is NOT inspiration but blatant theft. In no world, is this acceptable. The production did not contact the creator, ask her permission nor offer to collaborate or offer a credit. Nothing. This is not right. I believed the Hindi film industry was evolving necessarily past stealing storylines and rampant plagiarism but the producers of Shahoo have obviously not gotten the memo when it comes to art. Here’s the thing- Creators are worthy of worship. What they produce are more lasting and precious so than all the other ‘things’ we accumulate that can be taken away. Let’s hold these producers accountable for their infuriating, dishonourable action. How would you feel if a thief slid into your home and took away your most prized possessions? Your heart. Your soul. And your livelihood. Image @dietsabya

A post shared by lisaraniray (@lisaraniray) on

‘അപമാനകരമായ ഒരു സംഭവം നടക്കുമ്പോള്‍ നാം പ്രതികരിക്കേണ്ടതുണ്ട്. അത്തരം സംവിധായകര്‍ക്ക് മുന്നില്‍ ഒരു കണ്ണാടി കാണിച്ച് നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല എന്ന് പറയേണ്ടതുണ്ട്. ഒരു ബിഗ് ബജറ്റ് ചിത്രം ശൈലോയുടെ യഥാര്‍ഥ കലാസൃഷ്ടിയെ നശിപ്പിച്ചിരിക്കുന്നു. ഇതിനെ പ്രചോദനം എന്ന് വിശേഷിപ്പിക്കാനാകില്ല, മോഷണമാണിത്. ഒരിക്കലും അംഗീകരിക്കാനാകാത്തത്. നിര്‍മാതാക്കളാരും കലാസൃഷ്ടിയുടെ ഉടമയെ ബന്ധപ്പെടുകയോ അനുവാദം ചോദിക്കുകയോ ക്രെഡിറ്റ് നല്‍കുകയോ ചെയ്തിട്ടില്ല. ഇത് ശരിയല്ല’- ലിസ കുറിച്ചു.

ഇതിനെതിരെ ശൈലോയും പ്രതികരിച്ചിട്ടുണ്ട്. ”നിങ്ങളുടെ സൃഷ്ടി നിങ്ങളുടെ അനുവാദമില്ലാതെ ഉപയോഗിച്ചാല്‍ എന്താണുണ്ടാകുക? എന്റെ സൃഷ്ടികളിലൂടെയാണ് ഞാന്‍ അറിയിപ്പെടുന്നത്”.

View this post on Instagram

Where does inspiration come from? What (sacred) wells do we drink from when we create from an original and authentic space? This week people from across the world gather back together in that dust @burningman and I am reminded of how much of my creation comes from my (beating) heart. Pulse and bloom is a biofeedback installation that reacts to people’s heartbeats, and it came to exist because of a series of personal relationships. It was born from love (like me). We had support from @burningman but we also pulled out of our own pockets to make it manifest. I left my home for the first time, moved to another country, went out into that desert. It cost me a heart. It was a gift, and a sacrifice for all of us involved, and changed the paths of all our lifelines. I’m quite certain it was intended for me to create this installation. I’m certain that the sand storms, the dust, the rose-pink clouds, the thunderstorms gathered around it intentionally, for me. What happens when that story gets taken without your permission? I am known by my creation. #pulseandbloom @rd108 @sabarani @lukeiseman @heatheraminastewart @samuelclay with a team of hearts @_gracenotes @jugularbean @vivek_chockalingam @brittanyjanis @_zenrabbit @mattmedved and more. Burningman 2014

A post shared by Shilo Shiv Suleman (@shiloshivsuleman) on

സാഹോയില്‍ ശ്രദ്ധാ കപൂറാണ് നായിക. ലാല്‍, ജാക്കി ഷെറോഫ്, മന്ദിര ബേദി, നീല്‍ നിതിന്‍ മുകേഷ്, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവരാണ് മറ്റ് താരങ്ങള്‍.

ഹിന്ദിയിലും തമിഴിലും തെലുങ്കിലും മലയാളത്തിലുമായി 7500 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.