കൊച്ചി: ലിസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്. എറണാകുളം സി.ജെ.എം കോടതിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളുടെ വിദഗ്ധപരിശോധന നടത്തുന്ന സി-ഡാക്കിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം വിചാരണ ആരംഭിച്ചാല്‍ മതിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ഈ മാസം 26 നാണ് സി-ഡാക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ലിസ് കേസില്‍ നിര്‍ണ്ണായകമായ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ സി-ഡാക് ഇതുവരെ പരിശോധിച്ചിരുന്നില്ല. അന്വേഷണവും വിചാരണയും അട്ടിമറിക്കപ്പെടുന്നുവെന്ന് കാണിച്ച് എ.ഡി.ജി.പി സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതോടെയാണ് പുനരന്വേഷണത്തിന് വഴിതെളിഞ്ഞത്. ലിസ് കേസ് അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഡൂള്‍ന്യൂസ് ആണ്.