കോഴിക്കോട് : വിനോദയാത്രയ്ക്കു പോയ സ്‌കൂള്‍ കുട്ടികളുടെ ബാഗില്‍ മദ്യം കടത്തിയ സംഭവത്തില്‍ കോടഞ്ചേരി ചെമ്പുകടവ് ഗവ. യുപി സ്‌കൂള്‍ ഓഫീസ് അസിസ്റ്റന്റ് പി.സി. നിഥിനിനെ സ്ഥലം മാറ്റി.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയുക്തരായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പഠനയാത്രക്കായി ഉപയോഗിച്ച വാഹനത്തില്‍ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മദ്യം കണ്ടെത്തിയതായി സമിതിയക്ക് വ്യക്തമായിരുന്നു.
Read Also : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെഎം മാണി യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി
ഓഫീസ് അസിസ്റ്റന്റിന്റെ പക്കല്‍ മദ്യം ഉണ്ടായിരുന്നതായാണ് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണു ഓഫീസ് അസിസ്റ്റന്റിന്റെ പങ്കിനെ കുറിച്ച് ഡി.ഡി.ഇയ്ക്ക് സമിതി റിപ്പോര്‍ട്ട് കൈമാറിയതും ഡി.ഡി.ഇ നടപടി സ്വീകരിച്ചതും. മൂന്നംഗസമിതി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പി.ടി.എ പ്രസിഡന്റിനെതിരേയും ആരോപണമുണ്ടായിരുന്നു. തുടര്‍ന്നു സര്‍വകക്ഷി യോഗ തീരുമാനപ്രകാരം അദ്ദേഹത്തെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.