| Tuesday, 28th April 2020, 6:40 pm

'ഗ്രീന്‍സോണുകളില്‍ മദ്യം വില്‍ക്കണം'; സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന കര്‍ണാടകത്തില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗലൂരു: കര്‍ണാടകത്തില്‍ ഗ്രീന്‍ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ മദ്യം വില്‍ക്കാന്‍ അനുവദിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് നിര്‍ദ്ദേശമെന്നും താന്‍ മദ്യ വില്‍പനയെ പിന്തുണയ്ക്കുന്ന ആളല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ഗ്രീന്‍ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളില്‍ നിയന്ത്രണങ്ങളോടെ മദ്യ ശാലകള്‍ തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കേസുകളൊന്നും ഇതുവരെ സ്ഥിരീകരിക്കാത്ത 14 ജില്ലകളാണ് സംസ്ഥാനത്ത് ഗ്രീന്‍ സോണുകളായി നിലനില്‍ക്കുന്നത്. യാഡ്ഗിര്‍, റയ്ച്ചൂര്‍, കൊപ്പല്‍, ഹവേരി, ഷിമോഗ, ചിക്മംഗ്ലൂര്‍, ഹസ്സന്‍, കൊടക് തുടങ്ങിയവയാണ് ഗ്രീന്‍സോണില്‍ പെടുന്ന ജില്ലകള്‍.

സംസ്ഥാനത്തെ സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യെദിയൂരപ്പ സര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്.

അതേസമയം, കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ യെദിയൂരപ്പ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്നാണ് ഇവര്‍ ഉന്നയിക്കുന്ന വിമര്‍ശനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more