| Friday, 24th January 2014, 12:26 pm

മദ്യത്തിന് വില കൂടും, മധുരപലഹാരങ്ങള്‍ക്ക് വില കുറയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ആട്ട, മൈദ, ഗോതമ്പുപൊടി തുടങ്ങിയവയുടെ നികുതി കുറച്ചതോടെ മധുര പലഹാരങ്ങളുടെ വില കുറയും അതേസമയം, വിദേശമദ്യം, വാഹനങ്ങള്‍, ബ്രാന്‍ഡഡ് ഭക്ഷ്യോത്പന്നങ്ങള്‍ തുടങ്ങിയവയുടെ വില വര്‍ധിക്കും.

ഒരു കേസിന് 400 രൂപക്ക് മുകളില്‍ വാങ്ങല്‍ വിലയുള്ള മുന്തിയ ഇനം മദ്യത്തിന് നികുതി 10 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.

ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രകാരം വില വര്‍ധിക്കുന്നവ   

വാഹനങ്ങള്‍, ഇന്‍വെര്‍ട്ടര്‍, യു.പി.എസ്, ബ്രാന്‍ഡഡ് ഭക്ഷ്യോത്പ്പന്നങ്ങള്‍, ഇന്റര്‍ സ്‌റ്റേറ്റ് ബസ് യാത്രമെറ്റല്‍, പാറപ്പൊടി
ഭക്ഷ്യ എണ്ണ, തുണിത്തരങ്ങള്‍, പാറപ്പൊടി(മാനുഫാക്ച്വറിങ് സാന്‍ഡ്)

1500 സിസിയില്‍ കൂടുതലുള്ള കാറുകള്‍, ആഡംബര ബൈക്കുകള്‍, കാരവന്‍ വാഹനങ്ങള്‍, ലക്ഷ്വറി ബസുകളിലെ യാത്ര, വെളിച്ചെണ്ണ ഒഴികേയുളള ഭക്ഷ്യഎണ്ണകള്‍, ടാക്‌സി നിരക്ക്, അലൂമിനിയം ഫാബ്രിക്കേഷന്‍

ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രകാരം വില കുറയുന്നവ   

എല്‍പിജി സിലിണ്ടര്‍, ഷിപ്പിങ് ഇന്ധനം, മൈദ, തവിടെണ്ണ, ഹല്‍വല, മിക്‌സ്ചര്‍, ഗോതമ്പുപൊടി, ഉഴുന്നുപൊടി, വെളിച്ചെണ്ണ അധിഷ്ഠിതമായി നിര്‍മിക്കുന്ന സോപ്പ്, സോയാബീന്‍സ് എണ്ണ, എല്‍ഇഡി ലാംപ്, റബര്‍രോഗം ചെറുക്കാനുളള സ്‌പ്രെയര്‍, സൈനിക – പൊലീസ് കാന്റീനിലെ സാധനങ്ങള്‍, റബ്ബര്‍ സ്‌പ്രേ, ഓയില്‍

We use cookies to give you the best possible experience. Learn more