മദ്യനിരോധനം പിന്നെ ആലോചിക്കാം; ആദ്യം കോവനെ തുറന്നുവിടുക
Daily News
മദ്യനിരോധനം പിന്നെ ആലോചിക്കാം; ആദ്യം കോവനെ തുറന്നുവിടുക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th November 2015, 12:07 pm

ജനാധിപത്യവ്യവസ്ഥയില്‍ ഭരണകൂടം എന്നത് പരമാധികാരിയായ ജനത്തിന്റെ അധികാരത്തെ പ്രയോഗതലത്തില്‍ പ്രതിനിധീകരിക്കുന്ന ഒന്ന് മാത്രമാണ്. ജനമാണ് അധികാരി. ആ നിലയ്ക്ക് ജനകീയ വിമര്‍ശനങ്ങള്‍ ഒരു ജനാധിപത്യ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം സ്വയം വിമര്‍ശനങ്ങളായി എണ്ണപ്പെടേണ്ടവയും അതുകൊണ്ട് തന്നെ ഒരു ആന്തരിക തിരുത്തല്‍ സംവിധാനത്തിന്റെ ഭാഗം എന്ന നിലയില്‍ വിലമതിക്കപ്പേടേണ്ടവയും ആകുന്നു.


Kovan-2


ഒപ്പീനിയന്‍ | വിശാഖ് ശങ്കര്‍


ഭരണകൂടത്തിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന് ആരോപിച്ച് രാജ്യദ്രോഹ കുറ്റം ചുമത്തി കോവന്‍ എന്നറിയപ്പെടുന്ന ദളിത് നാടോടി പാട്ടുകാരന്‍, ആക്ടിവിസ്റ്റ് എസ്. ശിവദാസിനെ ജയലളിത സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത് ഒക്ടോബര്‍ മുപ്പത് വെള്ളിയാഴ്ചയാണ്.

തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യനയത്തെ നിശിതമായി വിമര്‍ശിക്കുന്ന രണ്ട് പാട്ടുകളാണ് നടപടിയ്ക്കാധാരം. “മൂട് ടാസ്മാക്കെ മൂട്” എന്ന് തുടങ്ങുന്ന ഗാനം മദ്യശാലകളെ അടച്ചിടാന്‍ ആഹ്വാനം ചെയ്യുന്ന ഒന്നാണ്. “ഊരുക്ക് ഊരുക്ക് സാരായം” എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനത്തിന്റെയും പ്രമേയം മദ്യനിരോധനം തന്നെയെങ്കിലും ഇവിടെ വിമര്‍ശനം പ്രത്യക്ഷമായി തന്നെ മുഖ്യമന്ത്രി ജയലളിതയെയും, അവര്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന്റെ മദ്യനയത്തെയും ലക്ഷ്യം വയ്ക്കുന്നു.

ദളിതരുള്‍പ്പെടെയുള്ള പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ സാമൂഹികവും, വിദ്യാഭ്യാസപരവുമായ ഉന്നമനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന “പീപ്പിള്‍സ് ആര്‍ട്ട് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍” എന്ന സംഘടനയുടെ പ്രവര്‍ത്തകനായ കോവന്റെ പ്രസ്തുത ഗാനങ്ങളുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. സ്വാഭാവികമായും അറസ്റ്റിനെതിരെയുള്ള പ്രതിഷേധങ്ങളും.


ഇത്തരം വിമര്‍ശനങ്ങള്‍ പോലും  രാജ്യദ്രോഹമായി വ്യാഖ്യാനിക്കുപ്പെടുന്നു എന്നത് ജനാധിപത്യസ്വഭാവത്തില്‍ നിന്ന് വഴുതി ഒരു ഭരണകൂടം, അല്ലെങ്കില്‍ ഭരണാധികാരി ഏകാധിപത്യത്തിലേയ്ക്ക് അടുക്കുന്നു എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ അതിന്റെ ഗൗരവവും വലുതാണ്.


 

kovan-and-Jayalalithaഅറസ്റ്റ് നല്കുന്ന സൂചനകള്‍

ജനാധിപത്യവ്യവസ്ഥയില്‍ ഭരണകൂടം എന്നത് പരമാധികാരിയായ  ജനത്തിന്റെ അധികാരത്തെ പ്രയോഗതലത്തില്‍ പ്രതിനിധീകരിക്കുന്ന ഒന്ന് മാത്രമാണ്. ജനമാണ് അധികാരി. ആ നിലയ്ക്ക് ജനകീയ വിമര്‍ശനങ്ങള്‍ ഒരു ജനാധിപത്യ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം സ്വയം വിമര്‍ശനങ്ങളായി എണ്ണപ്പെടേണ്ടവയും അതുകൊണ്ട് തന്നെ ഒരു ആന്തരിക തിരുത്തല്‍ സംവിധാനത്തിന്റെ ഭാഗം എന്ന നിലയില്‍ വിലമതിക്കപ്പേടേണ്ടവയും ആകുന്നു.

അവയെ ആധാരമാക്കി ജനകീയ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുക എന്നതാണ് ഒരു ജനകീയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ എടുക്കേണ്ട മുന്‍കൈ. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പലതിനും സ്വന്തമായി പത്ര, ദൃശ്യ മാധ്യമങ്ങള്‍ ഉണ്ട് എന്നതിനാല്‍  അത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള ഒരു കാര്യവും അല്ല.

എന്നാല്‍  ഇത്തരം വിമര്‍ശനങ്ങള്‍ പോലും  രാജ്യദ്രോഹമായി വ്യാഖ്യാനിക്കുപ്പെടുന്നു എന്നത് ജനാധിപത്യസ്വഭാവത്തില്‍ നിന്ന് വഴുതി ഒരു ഭരണകൂടം, അല്ലെങ്കില്‍ ഭരണാധികാരി ഏകാധിപത്യത്തിലേയ്ക്ക് അടുക്കുന്നു എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ അതിന്റെ ഗൗരവവും വലുതാണ്.

അടുത്ത പേജില്‍ തുടരുന്നു


ഏകാധിപത്യ പ്രവണതകള്‍ പ്രത്യക്ഷമായി തന്നെ പ്രകടിപ്പിക്കുന്ന ഒരു ഭരണകൂടം കേന്ദ്രത്തില്‍ ഇരിക്കുമ്പോള്‍, അതിന്റെ ഫാസിസ്റ്റ് സ്വഭാവത്തിന്റെ അനുരണനങ്ങള്‍ രാജ്യം ആകെ വ്യാപിക്കുമ്പോള്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതിഷേധം ഉയരേണ്ടത് കേവലം തമിഴ്‌നാട്ടില്‍ നിന്ന് മാത്രമല്ല.


kovan-2ജയലളിത തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയാണ്. കോടതിവിധിയെ തുടര്‍ന്ന് അവര്‍ക്ക് താല്‍കാലികമായി മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നപ്പോള്‍ അതിനോട് തമിഴ് ജനത എങ്ങനെ പ്രതികരിച്ചു എന്നും നമുക്കറിയാം. അങ്ങനെ വലിയ ജന പിന്തുണയുള്ള ഒരു മുഖ്യമന്ത്രി ആയിരിക്കുമ്പോഴും  ജയലളിതയില്‍ നിന്ന്  ഇത്തരം ഒരു ഏകാധിപത്യ പ്രവണതയുടെ സൂചനകള്‍ ലഭിക്കുന്നത് ഇതാദ്യമായല്ല എന്നതാണ് ഇവിടെ യഥാര്‍ത്ഥ പ്രശ്‌നം. ആ നിലയ്ക്ക്  കോവന്റെ അറസ്റ്റിനെ ഒറ്റപ്പെട്ട ഒരു സംഭവമായി കാണുന്നത്  അബദ്ധമായിരിക്കും .

ഏകാധിപത്യ പ്രവണതകള്‍ പ്രത്യക്ഷമായി തന്നെ പ്രകടിപ്പിക്കുന്ന ഒരു ഭരണകൂടം കേന്ദ്രത്തില്‍ ഇരിക്കുമ്പോള്‍, അതിന്റെ ഫാസിസ്റ്റ് സ്വഭാവത്തിന്റെ അനുരണനങ്ങള്‍ രാജ്യം ആകെ വ്യാപിക്കുമ്പോള്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതിഷേധം ഉയരേണ്ടത് കേവലം തമിഴ്‌നാട്ടില്‍ നിന്ന് മാത്രമല്ല.

കാരണം ഭൂരിപക്ഷാധിപത്യത്തെ തത്വത്തില്‍ അംഗീകരിക്കുന്ന ഒരു പൊതുബോധം ഇതിന് സമാന്തരമായി രാജ്യത്തെമ്പാടും പടരുന്നു എന്നതാണ്. ആ ഭൂരിപക്ഷാധിപത്യത്തിന് ഒരൊറ്റ ഘടനയോ, ഉള്ളടക്കമോ അല്ല ഉള്ളത്. പ്രാദേശികവും പ്രശ്‌നാധിഷ്ഠിതവുമായി ഈ ഭൂരിപക്ഷം മാറിക്കൊണ്ടിരിക്കുന്നു.

ഉത്തരേന്ത്യയില്‍ പലയിടത്തും  ബീഫ് നിരോധനത്തിന് അനുകൂലമായ നിലപാടുള്ളവര്‍ ചേര്‍ന്നാണ് ഈ ഭൂരിപക്ഷാധിപത്യം രൂപപ്പെടുന്നതെങ്കില്‍ കേരളത്തില്‍ അത് മറിച്ചാണ്. അതില്‍ പ്രശ്‌നവുമില്ല.


ഭൂരിപക്ഷം തങ്ങള്‍ക്ക് ആഭിമുഖ്യമുള്ള നയങ്ങളെയും ആശയങ്ങളെയും ദര്‍ശനങ്ങളെയുമൊക്കെ ന്യൂനപക്ഷത്തിന് മേല്‍ കായികമായി അടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ഭൂരിപക്ഷാധിപത്യം  പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഭൂരിപക്ഷത്തിന് അഭിമതയാണ് എന്നത് ജയലളിതയ്‌ക്കോ അവരുടെ സര്‍ക്കാരിനോ കോവന്റെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ അവകാശം നല്‍കുന്നില്ല.


 


എന്നാല്‍ ഭൂരിപക്ഷം തങ്ങള്‍ക്ക് ആഭിമുഖ്യമുള്ള നയങ്ങളെയും ആശയങ്ങളെയും ദര്‍ശനങ്ങളെയുമൊക്കെ ന്യൂനപക്ഷത്തിന് മേല്‍ കായികമായി അടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ഭൂരിപക്ഷാധിപത്യം  പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഭൂരിപക്ഷത്തിന് അഭിമതയാണ് എന്നത് ജയലളിതയ്‌ക്കോ അവരുടെ സര്‍ക്കാരിനോ കോവന്റെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ അവകാശം നല്‍കുന്നില്ല.

വൈരുദ്ധ്യം

എന്നാല്‍ ഈ സംഭവത്തില്‍ ഒരു വൈരുദ്ധ്യമുണ്ട്. അത് ജനാധിപത്യ മൂല്യങ്ങളെ ഭൂരിപക്ഷാധിപത്യം കൊണ്ട് പകരം വയ്ക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടത്താല്‍ തുറുങ്കില്‍ അടയ്ക്കപ്പെടുമ്പോള്‍, കോവന്‍ മുന്നോട്ട് വയ്ക്കുന്ന ആഹ്വാനങ്ങളിലും ഇതേ ഭൂരിപക്ഷ അധികാരത്തിന്റെ ശബ്ദമുണ്ട് എന്നതിലാണ്.

ഭൂരിപക്ഷാധികാരത്തിന്റെ ആള്‍ക്കൂട്ട പ്രതിനിധാനങ്ങള്‍ക്ക് പലപ്പോഴും കേവലമായ ഭൂരിപക്ഷത്തിനോടും അല്ല ബന്ധം. അത് ഭൂരിപക്ഷവുമായി ബന്ധിക്കപ്പെടുന്നത് ആള്‍കൂട്ടത്തിലൂടെയാണ്. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്കിനെ കൊന്ന് കൊലവിളിച്ച ആള്‍കൂട്ടത്തിന് അവിടെയുള്ള ഭൂരിപക്ഷം മനുഷ്യര്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തി പ്രാതിനിധ്യാവകാശം നല്‍കി എന്ന് പറയാനാവില്ലല്ലോ.

ആ ആള്‍കൂട്ടം ഭൂരിപക്ഷാധിപത്യത്തിന്റെ പ്രതിനിധിയാകുന്നത് കേരളം പോലെ ഒരിടത്ത് ഇതേ രീതിശാസ്ത്രം ഉപയോഗിച്ച് ഇത്തരം ഒരു ആള്‍ക്കൂട്ടത്തെ തെരുവിലിറക്കാനാവില്ല എന്ന യുക്തി വച്ചാണ്.

അടുത്ത പേജില്‍ തുടരുന്നു


അഴിഞ്ഞ് വീഴുന്ന താലികള്‍, അണഞ്ഞുപോകുന്ന കുടുംബ വിളക്ക്, തെരുവില്‍ പോകുന്ന മാനം തുടങ്ങി നിരവധി ഗാര്‍ഹിക, സാമൂഹ്യ  ബിംബങ്ങളിലൂടെയാണ് കോവന്‍ തന്റെ മദ്യത്തിനെതിരായ പ്രതിഷേധത്തിന്റെ ഉള്ളടക്കം വികസിപ്പിച്ചെടുക്കുന്നത്. ഒപ്പം വോട്ട് ചെയ്യാന്‍ ചാരായം, കൊടിപിടിക്കാന്‍ ചാരായം എന്നിങ്ങനെ അടിമുടി  മദ്യം ഒഴുക്കി നിലനില്‍ക്കുന്നതെന്ന് ആരോപിച്ചുകൊണ്ട് രാഷ്ട്രീയത്തെയും നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്.


kovan-1അഴിഞ്ഞ് വീഴുന്ന താലികള്‍, അണഞ്ഞുപോകുന്ന കുടുംബ വിളക്ക്, തെരുവില്‍ പോകുന്ന മാനം തുടങ്ങി നിരവധി ഗാര്‍ഹിക, സാമൂഹ്യ  ബിംബങ്ങളിലൂടെയാണ് കോവന്‍ തന്റെ മദ്യത്തിനെതിരായ പ്രതിഷേധത്തിന്റെ ഉള്ളടക്കം വികസിപ്പിച്ചെടുക്കുന്നത്. ഒപ്പം വോട്ട് ചെയ്യാന്‍ ചാരായം, കൊടിപിടിക്കാന്‍ ചാരായം എന്നിങ്ങനെ അടിമുടി  മദ്യം ഒഴുക്കി നിലനില്‍ക്കുന്നതെന്ന് ആരോപിച്ചുകൊണ്ട് രാഷ്ട്രീയത്തെയും നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്.

അങ്ങനെ  വൈകാരികമായി നിര്‍മ്മിച്ചെടുക്കുന്ന ഒരു പ്ലാറ്റ്‌ഫോമില്‍ നിന്നു കൊണ്ടാണ് “മൂട് ടാസ്മാക്കേ മൂട്” എന്ന ആഹ്വാനത്തിന് അദ്ദേഹം അടിവരയിടുന്നത്. എന്നാല്‍ ഇതിന് പരോക്ഷമായ മറ്റൊരു പാഠം കൂടിയുണ്ട്.നര്‍ത്തകീനര്‍ത്തകരും  താളവാദ്യക്കാരും ഒക്കെ അടങ്ങുന്ന ആക്ടിവിസ്റ്റുകളുടെ ഒരു സംഘമാണ് ഈ ഗാനങ്ങളെ തെരുവില്‍ അവതരിപ്പിക്കുന്നത്.

അത് കാണാനായി ചുറ്റും കൂടുന്ന ഒരു ജനക്കൂട്ടവും ഉണ്ട്. ഇവരെയൊക്കെ ചേര്‍ത്ത് കോവന്‍ നിര്‍മ്മിക്കുന്ന ഒരു സാങ്കല്‍പിക ആള്‍ക്കൂട്ടത്തിന് അറുന്നു വീഴുന്ന താലികളും അണഞ്ഞുപോകുന്ന വിളക്കുകളും തെരുവില്‍ ആകുന്ന മാനവും ഒക്കെ ചേര്‍ന്ന് രൂപപ്പെടുന്ന ഭൂരിപക്ഷ പൊതുബോധത്തിന്റെ വൈകാരിക കയ്യൊപ്പുമുണ്ട്. അങ്ങനെ രൂപപ്പെടുന്ന ഭൂരിപക്ഷ അധികാരത്തിന്റെ മറ്റൊരു രൂപത്തോട് തന്നെയാണ്  കോവന്റെ ആഹ്വാനവും സംവദിക്കുന്നത്.


കോവന്‍ നിര്‍മ്മിക്കുന്ന ഒരു സാങ്കല്‍പിക ആള്‍ക്കൂട്ടത്തിന് അറുന്നു വീഴുന്ന താലികളും അണഞ്ഞുപോകുന്ന വിളക്കുകളും തെരുവില്‍ ആകുന്ന മാനവും ഒക്കെ ചേര്‍ന്ന് രൂപപ്പെടുന്ന ഭൂരിപക്ഷ പൊതുബോധത്തിന്റെ വൈകാരിക കയ്യൊപ്പുമുണ്ട്. അങ്ങനെ രൂപപ്പെടുന്ന ഭൂരിപക്ഷ അധികാരത്തിന്റെ മറ്റൊരു രൂപത്തോട് തന്നെയാണ്  കോവന്റെ ആഹ്വാനവും സംവദിക്കുന്നത്.


 

ആഹ്വാനത്തിലെ അധികാരം

കോവന്‍ തന്റെ പാട്ടിലൂടെ പറയുന്നത്,
“ഒരു കടയെ മൂട എതിക്ക് വോട്ട്
പോട്ട് ജനമാ ഒരു ദിണ്ഡിക്കല്‍ പൂട്ട് ” എന്നാണ്.

തുടര്‍ന്നുള്ള ദൃശ്യങ്ങളാകട്ടെ ആള്‍ക്കൂട്ടം ഒരു മദ്യ വില്‍പ്പനശാല തകര്‍ത്ത് കുപ്പികള്‍ എറിഞ്ഞ് ഉടയ്ക്കുന്നതിന്റെയും. പാട്ടിന്റെ  തുടര്‍വഴിയില്‍ മുന്നോട്ട് വയ്ക്കപ്പെടുന്ന മറ്റൊരു ചോദ്യമാണ്.

“അട വേണാ ഇത് എങ്ക ഊര്
അധികാരമ്പണ്ണ കലക്ടര്‍ യാര്”

പക്ഷേ ഇവിടെ ആ എങ്ക ഊരില്‍ നിന്ന് മദ്യം കഴിക്കുന്നവരും വില്‍ക്കുന്നവരുമായ എല്ലാവരും പുറത്താക്കപ്പെടുന്നു. കളക്ടര്‍ക്കൊപ്പം അവരും “യാര്” എന്ന് ചോദ്യം ചെയ്യപ്പെടുന്നത് കോവന്‍ തനിക്കൊപ്പം നിര്‍ത്തി പ്രതിനിധീകരിക്കുന്ന മദ്യവിരുദ്ധ ആള്‍ക്കൂട്ട അധികാരത്തിന്റെ ബലത്തിലാണ്.

അടുത്ത പേജില്‍ തുടരുന്നു


ഇവയൊന്നും ജനാധിപത്യപരമായ സംവാദങ്ങളുടെ, ചര്‍ച്ചയുടെ ഭാഷയല്ല സംവദിക്കുന്നത്. മറിച്ച് ഏകപക്ഷീയമായ രക്ഷാകര്‍തൃത്വത്തിന്റെ, ഏജന്‍സി നിരാസത്തിന്റെ ഭാഷയിലാണ്. ജയലളിത എന്ന തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളില്‍ ഒരുവനെ ഭൂരിപക്ഷാധിപത്യത്തിന്റെ കേവല മൂല്യങ്ങള്‍ ഉപയോഗിച്ച് തുറുങ്കില്‍ അടയ്ക്കുന്നതില്‍ ഒരു വൈരുദ്ധ്യമുണ്ട് എന്ന് വ്യക്തം.


Jayalalithaഇവിടെ മദ്യം ഉപയോഗിക്കുന്ന സകലരുടെയും തിരഞ്ഞെടുക്കാനുള്ള അവകാശത്തിനുമേല്‍  രക്ഷകര്‍ത്താവിന് സമമായ അധികാരമുപയോഗിച്ച് വേണ്ട, “കേട്ട കുടി നമ്മകുടി” എന്ന് തീര്‍പ്പ് കല്‍പിക്കുകയാണ്.

“നമ്മ ഊരിലിനി ടാസ്മാക്ക്
കെടയാത് അടിച്ച് തൂക്ക്”

എന്ന അക്രമാസക്തമായ ഒരു കല്പനകൊണ്ട് കയ്യൊപ്പിട്ടുകൊണ്ട്  പാട്ട് അവസാനിക്കുന്നു. തുടര്‍ന്ന് വീണ്ടും അക്രമാസക്തമായ ആള്‍ക്കൂട്ടം ഒരു ടാസ്മാക്ക് ആക്രമിച്ച് ബലപ്രയോഗത്താല്‍ ഷട്ടറിടുന്ന ദൃശ്യം.

ഇവയൊന്നും ജനാധിപത്യപരമായ സംവാദങ്ങളുടെ, ചര്‍ച്ചയുടെ ഭാഷയല്ല സംവദിക്കുന്നത്. മറിച്ച് ഏകപക്ഷീയമായ രക്ഷാകര്‍തൃത്വത്തിന്റെ, ഏജന്‍സി നിരാസത്തിന്റെ ഭാഷയിലാണ്. ജയലളിത എന്ന തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളില്‍ ഒരുവനെ ഭൂരിപക്ഷാധിപത്യത്തിന്റെ കേവല മൂല്യങ്ങള്‍ ഉപയോഗിച്ച് തുറുങ്കില്‍ അടയ്ക്കുന്നതില്‍ ഒരു വൈരുദ്ധ്യമുണ്ട് എന്ന് വ്യക്തം.

എന്നാല്‍ അങ്ങനെ തുറുങ്കില്‍ അടയ്ക്കപ്പെടുന്ന ആള്‍ ചെയ്തത് ഭരണകൂട അധികാരത്തെ പ്രശ്‌നവല്‍ക്കരിക്കുകയല്ല, അത് എന്തുകൊണ്ട് വേണ്ടത്ര  കായികവും, ഏകപക്ഷീയവുമായി നടപ്പിലാക്കുന്നില്ല എന്നതിനെ പ്രശ്‌നവല്‍ക്കരിക്കുകയാണ് എന്ന് വരുന്നിടത്താണ് വൈരുദ്ധ്യത്തിലെ വൈരുദ്ധ്യം.


ജനത്തിന് തങ്ങളുടെ ശാരീരികവും, ബൗദ്ധികവും ആയ വ്യവഹാരങ്ങളില്‍ സ്വതന്ത്ര നിര്‍ണ്ണയാവകാശമുണ്ട് എന്നത് തത്വത്തില്‍ അംഗീകരിച്ചുകൊണ്ടാണ് ജനാധിപത്യം നിലനില്‍ക്കുന്നത്. അത് മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുന്ന തലത്തിലേയ്ക്ക് വളരുന്നത് നിയന്ത്രിക്കാന്‍ നമുക്ക് ശിക്ഷാ നിയമങ്ങളും ഉണ്ട്.


 

protest

കോവന്റെ അറസ്റ്റിനെതിരെയുള്ള ഇടത് സംഘടനകളുടെ പ്രതിഷേധം

മദ്യം നിരോധിക്കണം എന്നത് ഇവിടെ മുന്നോട്ട് വയ്ക്കപ്പെടുന്നത് സംവാദ സാധ്യമായ ഒരു സാംസ്‌കാരിക ആവശ്യമായല്ല, മറിച്ച് അധികാരം ഉപയോഗിച്ച് വ്യക്തികളുടെ ഏജന്‍സിക്ക് മേല്‍ ഭരണകടം  നടത്തുന്ന കടന്നുകയറ്റങ്ങളെ പശ്‌നാധിഷ്ഠിതമായെങ്കിലും  സാധൂകരിക്കുന്ന  ഒന്നായാണ്.

അതായത് ഭൂരിപക്ഷ സമ്മതിയുണ്ടെങ്കില്‍ ന്യൂനപക്ഷത്തിന്റെ ഏജന്‍സിയ്ക്ക് മേലുള്ള കായികമായ കടന്നുകയറ്റങ്ങള്‍ പോലും ന്യായമാണെന്ന്. ആ ഒരു തലത്തില്‍ കോവന്‍ ഭരണകൂട അധികാരത്തെ പ്രശ്‌നവല്‍ക്കരിക്കുകയല്ല, ജനപ്രിയ ഭൂരിപക്ഷാധികാരത്തിന്റെ ഭാഗമായി നിന്നുകൊണ്ട് കൂടുതല്‍ ശക്തവും ഏകപക്ഷീയവുമായ നടപടികള്‍ വേണം എന്ന് ഊന്നി ഊന്നി പറയുകയാണ്.

പൊതുജനത്തിന്റെ ഏജന്‍സി

ജനത്തിന് തങ്ങളുടെ ശാരീരികവും, ബൗദ്ധികവും ആയ വ്യവഹാരങ്ങളില്‍ സ്വതന്ത്ര നിര്‍ണ്ണയാവകാശമുണ്ട് എന്നത് തത്വത്തില്‍ അംഗീകരിച്ചുകൊണ്ടാണ് ജനാധിപത്യം നിലനില്‍ക്കുന്നത്. അത് മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുന്ന തലത്തിലേയ്ക്ക് വളരുന്നത് നിയന്ത്രിക്കാന്‍ നമുക്ക് ശിക്ഷാ നിയമങ്ങളും ഉണ്ട്.

ഇവയൊക്കെ നിലനില്‍ക്കെ മദ്യത്തെ കേന്ദ്രമാക്കി കോവന്‍ നടത്തുന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍  യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യുന്നത് ജനത്തിന്റെ മേധാശക്തിയേയും, സ്വാശ്രയത്വത്തെയും, സ്വയം നിര്‍ണ്ണയാവകാശത്തെയും തന്നെയാണ്.

തിരിച്ചറിവില്ലാതെ കിട്ടുന്ന കള്ള് വാങ്ങിക്കുടിച്ച്, കൊടുക്കുന്നവര്‍ക്കുവേണ്ടി കൊടി പിടിക്കുകയും വോട്ട് ചെയ്യുകയും ചെയ്യുന്നവരാണ് തമിഴരെങ്കില്‍ കള്ള് നിരോധിച്ചിട്ടും കാര്യമില്ല. കള്ളിനു പകരം കാശോ, മറ്റെന്തെങ്കിലുമൊക്കെയോ കൊടുത്ത് അധികാരം അവരെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും.

അടുത്ത പേജില്‍ തുടരുന്നു


നിശ്ചയമായും കോവന്‍ തന്റെ ഗാനങ്ങളിലൂടെ ഇത്തരം ഒരു പ്രതീതി  നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരിക്കില്ല. പക്ഷേ കേവല വൈകാരികതയെ അതിന്റെ പാരമ്യത്തിലേയ്ക്ക് ഉദ്ദീപിപ്പിച്ച് എത്തിക്കുവാനുള്ള മിക്കവാറും എല്ലാ  ശ്രമങ്ങളിലും   അനിവാര്യമെന്നോണം  അപരന്റെ ഏജന്‍സീ നിഷേധത്തിന്റേതായ ഒരു ഉള്ളടക്കവും വന്നുപെടും.


tasmacഅങ്ങനെ വിവേചനശക്തിയോ തിരിച്ചറിവോ ഇല്ലാത്ത, അടിമ മനോഭാവമുള്ള ഒരു ജനതയുടെ കയ്യില്‍ അധികാരം ഏല്‍പ്പിക്കുന്നത് ആത്മഹത്യാപരമായിരിക്കുമല്ലോ. അപ്പോള്‍ കോവന്റെ വിമര്‍ശനം സൂക്ഷ്മതലത്തില്‍ സൃഷ്ടിച്ചെടുക്കുന്നത് മദ്യത്തെക്കാള്‍ മുമ്പ് തമിഴ്‌നാട്ടില്‍ നിരോധിക്കപ്പെടേണ്ടത് ജനാധിപത്യമാണ് എന്ന പ്രതീതിയാണ്.

നിശ്ചയമായും കോവന്‍ തന്റെ ഗാനങ്ങളിലൂടെ ഇത്തരം ഒരു പ്രതീതി  നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരിക്കില്ല. പക്ഷേ കേവല വൈകാരികതയെ അതിന്റെ പാരമ്യത്തിലേയ്ക്ക് ഉദ്ദീപിപ്പിച്ച് എത്തിക്കുവാനുള്ള മിക്കവാറും എല്ലാ  ശ്രമങ്ങളിലും   അനിവാര്യമെന്നോണം  അപരന്റെ ഏജന്‍സീ നിഷേധത്തിന്റേതായ ഒരു ഉള്ളടക്കവും വന്നുപെടും.

സ്വാഭാവികമായും, കോവന്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകളിലും ഒരു അന്തര്‍ധാരയായി അതുണ്ട്. അത് ഉല്‍പ്പാദിപ്പിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ ഭൂരിപക്ഷാധിപത്യത്തിന്റെ തെരുവ് രൂപങ്ങള്‍ ആയിത്തീരുന്നതും ആ നിലയ്ക്ക് സ്വാഭാവികം മാത്രം.


ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ജനാധിപത്യ ഘടനയ്ക്ക് ഉള്ളില്‍ നിന്ന് പ്രവര്‍ത്തിച്ച്, തങ്ങളുടെ  മൂല്യങ്ങള്‍ക്ക് അനുരൂപമായ ഒരു പൊതുബോധത്തെ നിര്‍മ്മിച്ചുകൊണ്ടാണ് അതിനെ അട്ടിമറിക്കുന്നത്. അതിനര്‍ത്ഥം അവര്‍ കായികമായല്ല, സാംസ്‌കാരികമായി മാത്രമാണ് അധിനിവേശപ്രക്രിയ പൂര്‍ത്തിയാക്കുന്നത് എന്നല്ല.


 

Kovan-Songആള്‍ക്കൂട്ടാധിപത്യം എന്ന ജനാധിപത്യത്തിന്റെ ആത്യന്തിക  ഭീഷണി

ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ജനാധിപത്യ ഘടനയ്ക്ക് ഉള്ളില്‍ നിന്ന് പ്രവര്‍ത്തിച്ച്, തങ്ങളുടെ  മൂല്യങ്ങള്‍ക്ക് അനുരൂപമായ ഒരു പൊതുബോധത്തെ നിര്‍മ്മിച്ചുകൊണ്ടാണ് അതിനെ അട്ടിമറിക്കുന്നത്. അതിനര്‍ത്ഥം അവര്‍ കായികമായല്ല, സാംസ്‌കാരികമായി മാത്രമാണ് അധിനിവേശപ്രക്രിയ പൂര്‍ത്തിയാക്കുന്നത് എന്നല്ല.

നേരിട്ട്  കായികമായി ആക്രമിച്ച് അധികാരം കയ്യടക്കുക എന്നതല്ല ഫാസിസ്റ്റ് അധികാര സ്ഥാപനത്തിന്റെ രീതിശാസ്ത്രം എന്ന് മാത്രം. അതാദ്യം സംവാദങ്ങള്‍ക്കിടമില്ലാത്ത ബോദ്ധ്യങ്ങളെ പൊതുബോധ നിര്‍മ്മിതി എന്ന അജണ്ടയിലൂടെ സാദ്ധ്യമാക്കുന്നു. ഇത് തികച്ചും സാംസ്‌കാരികമായ ഒരു ഘട്ടമാണ്.

അങ്ങനെ അനിഷേദ്ധ്യമായ ഒരു പൊതുബോധം നിര്‍മ്മിക്കപ്പെട്ട് കഴിഞ്ഞാല്‍ അതിന് ബോദ്ധ്യമുള്ള നീതിയുടെ സ്ഥാപനത്തിനായി ആള്‍ക്കൂട്ടങ്ങള്‍ സംഘം ചേര്‍ന്ന് കായികമായി ശ്രമിക്കുന്നത് ഒരു വിദ്ധ്വംസക പ്രവര്‍ത്തിയല്ല, ദേശനിര്‍മ്മാണമായി മാറുന്നു.

ഈ ഘട്ടത്തില്‍  ദേശവും ദേശ നിര്‍മ്മാണവും ഒക്കെ നിര്‍മ്മിക്കപ്പെട്ട പൊതുബോധത്തിന്റെ വിവിധ ആള്‍ക്കൂട്ട പ്രതിനിധാനങ്ങളിലൂടെയാണ് നടക്കുന്നത്. ഇവിടെ ഉംബെര്‍ട്ടോ എക്കോ ഫാസിസത്തിന്റെ ലക്ഷണങ്ങളായി എണ്ണുന്നതില്‍ ഒന്ന് വിയോജിപ്പുകള്‍ പോലും രാജ്യദ്രോഹമാകുന്ന അവസ്ഥയാണ്.

അടുത്ത പേജില്‍ തുടരുന്നു


ജനാധിപത്യ പൊതുബോധം, അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ അത് ഉണ്ടായിവരുന്നത് ജനാധിപത്യ മൂല്യങ്ങളുടെ സാമൂഹ്യ പ്രചാരത്തിലൂടെയാണ്. അപ്പോള്‍ ജനാധിപത്യ പൊതുബോധത്തെ ഫാസിസ്റ്റ് പൊതുബോധമാക്കി പരിവര്‍ത്തിപ്പിക്കാന്‍ വേണ്ടത് ആ മുല്യങ്ങളെ റദ്ദ് ചെയ്യുക എന്നതാണ്.


cartoon

മദ്യനയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള കാര്‍ട്ടൂണ്‍

അതിന്റെ ഉള്ളടക്കം ഭൂരിപക്ഷമെന്ന സംഖ്യാബന്ധിയായ അളവിനെ മുന്‍നിര്‍ത്തി മുല്യം എന്ന സംവാദ സാധ്യതയെ അടക്കുക എന്നതാണ്. ഇത് ഫാസിസത്തിന്റെ ഒരു അടിസ്ഥാന പ്രമേയമാണ്. അതുകൊണ്ട് തന്നെ പ്രശ്‌നാധിഷ്ഠിതമായാല്‍ പോലും ഭൂരിപക്ഷാധിപത്യത്തെ സാധൂകരിക്കുന്ന ഏതൊരു പ്രസ്ഥാനവും ഉള്ളടക്കവും പ്രശ്‌നവല്‍ക്കരിക്കപ്പെടെണ്ടതുണ്ട്.

ജനാധിപത്യ പൊതുബോധം, അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ അത് ഉണ്ടായിവരുന്നത് ജനാധിപത്യ മൂല്യങ്ങളുടെ സാമൂഹ്യ പ്രചാരത്തിലൂടെയാണ്. അപ്പോള്‍ ജനാധിപത്യ പൊതുബോധത്തെ ഫാസിസ്റ്റ് പൊതുബോധമാക്കി പരിവര്‍ത്തിപ്പിക്കാന്‍ വേണ്ടത് ആ മുല്യങ്ങളെ റദ്ദ് ചെയ്യുക എന്നതാണ്.

കഴിയുന്നത്ര പരോക്ഷവും ഗോപ്യവുമായി ഈ കര്‍മ്മം നിര്‍വ്വഹിക്കാനുള്ള ഒരു വഴി, ജനാധിപത്യത്തില്‍ നിന്ന് ക്രമേണ അതിന്റെ ജനാധിപത്യ മൂല്യങ്ങളെ അഴിച്ചുകളഞ്ഞ് ആള്‍ക്കൂട്ടാധിപത്യമാക്കി പുനര്‍ നിര്‍വ്വചിക്കുക എന്നതും. ഇവിടെയുള്ള ഒരു ഗുണം അങ്ങനെ നിര്‍മ്മിക്കപ്പെടുന്ന ആള്‍ക്കൂട്ടങ്ങള്‍ക്ക് തങ്ങള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന തോന്നല്‍ പോലും ഉണ്ടാവുകയില്ല എന്നതാണ്.


ഭൂരിപക്ഷ അഭിപ്രായങ്ങളെ സാംസ്‌കാരിക സംവാദങ്ങളുടെ ധനാത്മക സാദ്ധ്യതകള്‍ക്ക് അപ്പുറത്ത് കായികമായി പ്രതിഷ്ഠിക്കുന്നതിലൂടെ തകരുന്നത് ജനാധിപത്യം എന്ന മഹത്തായ ആശയം തന്നെയാണ്. അത് റദ്ദ് ചെയ്യപ്പെടുന്നിടത്ത് പകരം വരുന്നത് വ്യക്തിഗതമായ ഒരു ചോദ്യം ചെയ്യലിനെയും വിയോജിപ്പിനെയും അനുവദിക്കാത്ത, അത്തരം വിയോജിപ്പുകള്‍ സമൂഹത്തെ ആകെ മുക്കിക്കളയാവുന്ന പാപങ്ങളാണെന്ന് വിശ്വസിക്കുന്ന പ്രാകൃത ഗോത്രനീതിയാണ്.


 

kovan-arrest2

കോവന്റെ അറസ്റ്റിനെതിരെയുള്ള പ്രതിഷേധം

ഭൂരിപക്ഷവും വിശ്വസിക്കുന്ന ഒരു കാര്യം, ഗോഹത്യ എന്ന “അന്യായം”  നടക്കുന്നു എന്ന തോന്നലില്‍ നിന്നാണ് ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാക്കിന്റെ ഹത്യയിലേക്ക് ഒരു ആള്‍ക്കുട്ടത്തെ കൊണ്ടെത്തിച്ചത്. എന്‍.ഡി.ടി.വിയ്ക്ക് വേണ്ടി സ്ഥലം സന്ദര്‍ശിച്ച ഒരു “ഫാക്റ്റ് ഫൈന്‍ഡിങ്ങ് ടീം” മനസിലാക്കിയതിന്‍ പ്രകാരമാണെങ്കില്‍ അവിടത്തെ മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് തങ്ങള്‍ ചെയ്തതില്‍ ഒരു കുറ്റബോധവുമില്ല.

അതായത് ഭൂരിപക്ഷാധിപത്യം തകര്‍ക്കപ്പെടുന്നതായ ഒരു തോന്നല്‍ പോലും കുറ്റകരമാണ്. അഖ്‌ലാക്ക് ഗോമാംസം കഴിച്ചില്ല. എന്നാല്‍ അങ്ങനെ ഒരു തോന്നലുണ്ടാക്കി. അതും കുറ്റകരമാണ്! ഭരണഘടന, ശിക്ഷാ നിയമം, അവയുടെ വ്യാഖ്യാനം തുടങ്ങിയ കാര്യങ്ങളിലൊന്നും അവര്‍ക്ക് താല്‍പര്യമില്ല.

അവര്‍ ഭൂരിപക്ഷാധിപത്യത്തിന്റെ “ആക്ടിവിസ്റ്റു”കളാണ്. ചര്‍ച്ചകളോടും, സിദ്ധാന്ത നിര്‍മ്മിതികളോടും ഒക്കെ അവര്‍ക്ക് അടിമുടി പുച്ഛമാണ്. കാരണം അവര്‍ നീതിയ്ക്ക് വേണ്ടി, അതിന്റെ നടത്തിപ്പിന് വേണ്ടി നിലകൊള്ളുന്നു. പക്ഷേ എന്താണ് ഈ നീതിയുടെ മാനദണ്ഢം? അത് ഭൂരിപക്ഷം തന്നെ.

അങ്ങനെ ഭൂരിപക്ഷ അഭിപ്രായങ്ങളെ സാംസ്‌കാരിക സംവാദങ്ങളുടെ ധനാത്മക സാദ്ധ്യതകള്‍ക്ക് അപ്പുറത്ത് കായികമായി പ്രതിഷ്ഠിക്കുന്നതിലൂടെ തകരുന്നത് ജനാധിപത്യം എന്ന മഹത്തായ ആശയം തന്നെയാണ്. അത് റദ്ദ് ചെയ്യപ്പെടുന്നിടത്ത് പകരം വരുന്നത് വ്യക്തിഗതമായ ഒരു ചോദ്യം ചെയ്യലിനെയും വിയോജിപ്പിനെയും അനുവദിക്കാത്ത, അത്തരം വിയോജിപ്പുകള്‍ സമൂഹത്തെ ആകെ മുക്കിക്കളയാവുന്ന പാപങ്ങളാണെന്ന് വിശ്വസിക്കുന്ന പ്രാകൃത ഗോത്രനീതിയാണ്.

അടുത്ത പേജില്‍ തുടരുന്നു


ടാസ്മാക്ക് അടിച്ച് തകര്‍ത്ത് ബലമായി താഴിടാന്‍ “ജനം” എന്ന ആള്‍കൂട്ടത്തെ ഉത്‌ബോധിപ്പിക്കുന്ന കോവന്റെ പാട്ട് “മദ്യപാനം  എന്ന സാമൂഹ്യ വിപത്തി”നെതിരെ ഉള്ള ഒരു ഉണര്‍ത്ത്പാട്ട് മാത്രമാണ്, അതില്‍ ഇത്തരം ഘടാഗടിയന്‍ താത്വിക പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്ന് പറയുന്നവര്‍ ഉണ്ടാവാം.


Tasmac-Barടാസ്മാക്ക് അടിച്ച് തകര്‍ത്ത് ബലമായി താഴിടാന്‍ “ജനം” എന്ന ആള്‍കൂട്ടത്തെ ഉത്‌ബോധിപ്പിക്കുന്ന കോവന്റെ പാട്ട് “മദ്യപാനം  എന്ന സാമൂഹ്യ വിപത്തി”നെതിരെ ഉള്ള ഒരു ഉണര്‍ത്ത്പാട്ട് മാത്രമാണ്, അതില്‍ ഇത്തരം ഘടാഗടിയന്‍ താത്വിക പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്ന് പറയുന്നവര്‍ ഉണ്ടാവാം.

പക്ഷേ അവര്‍ കാണാതെ പോകുന്നത് മദ്യപാനം ഒരു സാമൂഹ്യ വിപത്താണ് എന്ന തീര്‍പ്പിനുപിന്നിലെ യുക്തി തികച്ചും അണ്‍എമ്പരിക്കലാണെന്നും മദ്യമല്ല, ആര്‍ എങ്ങനെ മദ്യപിക്കുന്നു എന്നതാണ് പ്രശ്‌നമെന്നും ഉള്ള തിരിച്ചറിവാണ്. ബീഫ് ഉള്‍പ്പെടെയുള്ള ചുവപ്പ്  മാംസങ്ങളിലെ അധിക കൊഴുപ്പ് ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാക്കാം എന്ന കാരണത്താല്‍ ബീഫ് നിരോധനം അങ്ങനെ അങ്ങ് എതിര്‍ക്കേണ്ടതല്ല, അത് ഏജന്‍സിയുടെ പ്രശ്‌നം മാത്രമല്ല എന്ന വാദം പോലെ പഴുതുകള്‍ ഉള്ളതാണ് മദ്യം സാമൂഹ്യ വിപത്താണ് എന്ന സാമാന്യവല്‍ക്കരണവും അതിനെ മുന്‍ നിര്‍ത്തി കള്ളുഷാപ്പ് അടയ്ക്കാന്‍ എന്തിന് വോട്ടും ചര്‍ച്ചയും, നമ്മള്‍ ജനം ഒരു ദിണ്ടിക്കല്‍ പൂട്ട് വാങ്ങി ഇട്ടാല്‍ പോരെ എന്ന ലളിതവല്‍ക്കരണവും .


കോവനെ മോചിപ്പിക്കുക എന്നത് തന്നെയാണ് ഇന്നത്തെ  മുദ്രാവാക്യം. അത് ഫലം കണ്ട് അദ്ദേഹം പുറത്ത് വന്നുകഴിഞ്ഞ് തുല്യ പൗരാവകാശങ്ങളുടെതായ ഒരു ജനാധിപത്യ ഭൂമികയില്‍ നിന്നുകൊണ്ട് നമുക്ക് അദ്ദേഹത്തിന്റെ ആശയത്തെ സാംസ്‌കാരികമായി  ചോദ്യം ചെയ്യാം.


 

tasmac-cartoonമുന്‍ഗണനാ ക്രമം എന്ന സാംസ്‌കാരിക ആവശ്യം

മദ്യം എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരു മനുഷ്യ നിര്‍മ്മിതിയാണ്. മഹര്‍ഷിമാര്‍ മുതല്‍ ചക്രവര്‍ത്തികള്‍ വരെ അത് ഉപയോഗിച്ചിരുന്നു എന്നതിന് ചരിത്രത്തിലും ഇതിഹാസങ്ങളിലും ഒക്കെയായി നിരവധി സാക്ഷ്യങ്ങളുണ്ട്. എന്നിരുന്നാലും ഒരു സാമൂഹ്യ വിപത്താണ് എന്ന താരതമ്യേനെ സമീപകാലത്തുണ്ടായ സാമാന്യവല്‍ക്കരണത്തെ ചോദ്യം ചെയ്യുന്നത് പോട്ടെ ഒന്ന് ചലിപ്പിക്കുന്നത് പോലും എളുപ്പമാവില്ല.

എന്നാല്‍ ഇവിടെ അതുമല്ല, മറ്റൊരു പ്രായോഗിക ചോദ്യം കൂടി ഉയര്‍ന്നുവരുന്നുണ്ട്. മദ്യം ഒരു സാമൂഹ്യ വിപത്താണ് എന്ന സാമാന്യവല്‍ക്കരണത്തിനോട് വിയോജിക്കുമ്പോഴും ഇവിടെ മുഖ്യ പരിഗണനയാവേണ്ടുന്നത് കൊവന്റെ അറസ്റ്റാണോ, അയാളുടെ പാട്ടിന്റെ ഉള്ളടക്കമാണോ എന്നതാണത്.

ഭരണകൂടം കോവനുമേല്‍ നടപ്പാക്കിയത് ഭരണകൂട അധികാരത്തിന്റെ നേരിട്ടുള്ള പ്രയോഗമാണ്. അതുകൊണ്ട് തന്നെ അതിലെ ജനാധിപത്യ വിരുദ്ധത പ്രത്യക്ഷവും. പരോക്ഷ തലത്തില്‍ കോവന്റെ പാട്ടും അതിനെ പ്രതിനിധാനം ചെയ്യുന്നുണ്ട് എന്ന നിരീക്ഷണം മുകളില്‍ പങ്കുവച്ചിട്ടുള്ളത് നിലനില്‍ക്കുമ്പോള്‍ തന്നെ അനീതികളുടെ പ്രത്യക്ഷവും പരോക്ഷവുമായ പ്രതിനിധാനങ്ങള്‍ സമാന്തരമായി ഉയര്‍ന്നുവരുമ്പോള്‍ മുന്‍ഗണനാ ക്രമത്തില്‍ ആദ്യം വരേണ്ടത് അതിന്റെ പ്രത്യക്ഷ പ്രകടനങ്ങള്‍ തന്നെയാണ്.

കോവനെ മോചിപ്പിക്കുക എന്നത് തന്നെയാണ് ഇന്നത്തെ  മുദ്രാവാക്യം. അത് ഫലം കണ്ട് അദ്ദേഹം പുറത്ത് വന്നുകഴിഞ്ഞ് തുല്യ പൗരാവകാശങ്ങളുടെതായ ഒരു ജനാധിപത്യ ഭൂമികയില്‍ നിന്നുകൊണ്ട് നമുക്ക് അദ്ദേഹത്തിന്റെ ആശയത്തെ സാംസ്‌കാരികമായി  ചോദ്യം ചെയ്യാം. അതുകൊണ്ട്,

ആദ്യം കോവനെ തുറന്നുവിടുക.
അതിലൂടെ ജനാധിപത്യം നിലനിര്‍ത്തുക.
സൈദ്ധാന്തിക ചര്‍ച്ചകള്‍ അതുകഴിഞ്ഞ് മാത്രം .