| Monday, 30th March 2020, 10:22 pm

ഇനി ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം; ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍; ഐ.എം.എയുടെ വാദം തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയെത്തുടര്‍ന്ന് മദ്യശാലകള്‍ അടച്ചതിന് പിന്നാലെ ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മദ്യം ലഭിക്കാതിരിക്കുമ്പോള്‍ ശാരരീക അസ്വസ്തതകള്‍ പ്രകടിപ്പിക്കുന്നവര്‍ ഡോക്ടറുടെ കുറിപ്പടി എക്‌സൈസ് ഓഫീസറുടെ മുന്നില്‍ ഹാജരാക്കണം. എക്‌സൈസ് ഓഫീസില്‍നിന്നും ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാവുന്നതാണ്.

ഒരാള്‍ക്ക് ഒന്നിലധികം പാസുകള്‍ ലഭിക്കില്ല. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ ഈ മാര്‍ഗം മാത്രമേ മുന്നിലുള്ളൂ എന്നാണ് സര്‍ക്കാര്‍ വാദം.

മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസവും ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നീങ്ങുന്നത്.

ഡോക്ടറുടെ കുറിപ്പടി കൊണ്ടുവന്നാലും നിശ്ചിത അളവിലാകും മദ്യം അനുവദിക്കുക. മദ്യം ലഭിക്കാത്തതുമൂലം അസ്വസ്ഥതകള്‍ ഉണ്ടാകുന്നവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്ന് അവിടെനിന്ന് കുറിപ്പടി വാങ്ങി എക്‌സൈസ് ഓഫീസില്‍ ഹാജരാക്കിയാല്‍ മതി.

പരിശോധിക്കുന്ന ഡോക്ടറുടെ പക്കല്‍നിന്നും പ്രസ്തുത വ്യക്തി ആല്‍ക്കഹോള്‍ വിഡ്രോവല്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുവെന്ന് ബോധ്യപ്പെട്ട് നല്‍കുന്ന ഒരു രേഖ ഹാജരാക്കിയാല്‍ അയാള്‍ക്ക് നിശ്ചിത അളവില്‍ മദ്യം വിതരണം ചെയ്യാവുന്നതാണ്. ഇപ്രകാരം ഡോക്ടര്‍ നല്‍കുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്ന മറ്റൊരാളോ സമീപത്തുളള എക്സൈസ് റേഞ്ച് ഓഫീസ് സര്‍ക്കിള്‍ ഓഫീസില്‍ ഹാജരാക്കണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more