ചെന്നൈയില്‍ കൊവിഡ് ബാധിച്ച് സിംഹം ചത്തു; ഒമ്പത് സിംഹങ്ങള്‍ക്ക് രോഗബാധ
COVID-19
ചെന്നൈയില്‍ കൊവിഡ് ബാധിച്ച് സിംഹം ചത്തു; ഒമ്പത് സിംഹങ്ങള്‍ക്ക് രോഗബാധ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th June 2021, 5:27 pm

ചെന്നൈ: തമിഴ്‌നാട്ടിലെ മൃഗശാലയില്‍ കൊവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍സിംഹം ചത്തു. വണ്ടല്ലൂര്‍ മൃഗശാലയിലെ ഒമ്പത് വയസുള്ള സിംഹമാണ് ചത്തത്.

മറ്റ് ഒമ്പത് സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിംഹങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്ക് അയച്ചിരുന്നു.

ഇവിടെ നടത്തിയ പരിശോധനയിലാണ് ഇവയ്ക്ക് രോഗം സ്ഥിരീകരിച്ചത്.

ഒരു സിംഹം ചത്തതിനേ തുടര്‍ന്നാണ് മറ്റ് സിംഹങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.

സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിരുന്നു. എന്നാല്‍, എങ്ങനെയാണ് സിംഹങ്ങള്‍ക്ക് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

നേരത്തെ ഹൈദരാബാദ് മൃഗശാലയിലെ മൃഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lioness dies of suspected Coronavirus infection at Vandalur zoo