ലോകകപ്പ് യോഗ്യത; അര്‍ജന്റീനക്കായി മെസി ഇറങ്ങുമോ? വിശദീകരണം നല്‍കി കോച്ച്
Football
ലോകകപ്പ് യോഗ്യത; അര്‍ജന്റീനക്കായി മെസി ഇറങ്ങുമോ? വിശദീകരണം നല്‍കി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th November 2023, 9:32 am

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി 2026 യോഗ്യത മത്സരങ്ങള്‍ക്കായി ഇപ്പോള്‍ അര്‍ജന്റീനന്‍ ടീമിനൊപ്പമാണ്.

യോഗ്യത മത്സരങ്ങളില്‍ അര്‍ജന്റീനക്കായി മെസി കളിക്കുമോ എന്നതിന് കുറിച്ച് സംസാരിച്ചിരിക്കുകയാണ് അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്കലോണി.

യോഗ്യത മത്സരങ്ങളില്‍ ഉറുഗ്വായ് ക്കെതിരെയും ബ്രസീലിനെതിരെയും സൂപ്പര്‍ താരം കളിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് സ്‌കോലോനി പറഞ്ഞത്.

കഴിഞ്ഞ മാസങ്ങളില്‍ അധികം മത്സരങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും മെസി നല്ല ഫോമിലാണ്. ആ സമയങ്ങളില്‍ അവന്‍ പരിശീലനത്തില്‍ ആയിരുന്നതിനാല്‍ അവന്‍ മികച്ച ഫോമിലേക്ക് വന്നു,’ സ്കലോണി ഗോള്‍ വഴി പറഞ്ഞു.

സെപ്റ്റംബറില്‍ ഇന്റര്‍നാഷണല്‍ ബ്രേക്കിനിടെ പരിക്കേറ്റ ലയണല്‍ മെസിക്ക് തുടര്‍ന്നുള്ള അര്‍ജന്റീനയുടെയും ഇന്റര്‍ മയാമിയുടെയും മത്സരങ്ങളെല്ലാം നഷ്ടമായിരുന്നു. നീണ്ട മാസങ്ങള്‍ക്ക് ശേഷമാണ് മെസി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.

എം.എല്‍.എസ് സീസണിലെ അവസാനമത്സരത്തില്‍ ഒക്ടോബര്‍ 21ന് ഷാര്‍ലറ്റ് എഫ്.സിക്കെതിരെ മെസി കളിച്ചിരുന്നു. സീസണ്‍ കഴിഞ്ഞതിനുശേഷം ഉള്ള ആദ്യ സൗഹൃദം മത്സരത്തില്‍ ന്യൂയോര്‍ക്ക് സിറ്റിക്ക് എതിരെയും മെസി കളിച്ചിരുന്നു.

മയമിക്കായി കുറച്ചു മത്സരങ്ങളില്‍ മാത്രമാണ് മെസി കളിച്ചിരുന്നതെങ്കിലും മികച്ച പ്രകടനമാണ് തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ സൂപ്പര്‍ താരം കാഴ്ചവെച്ചത്. മയാമിക്കായി 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും മെസി സ്വന്തമാക്കിയിട്ടുണ്ട്.

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകള്‍ നേടി തകര്‍പ്പന്‍ ഫോമിലാണ് മെസി. നിലവില്‍ ലോകകപ്പ് യോഗ്യത പോയിന്റ് പട്ടികയും നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്റുമായി തോല്‍വി അറിയാതെ ഒന്നാം സ്ഥാനത്താണ് മെസിയും സംഘവും.

പരിശീലന സമയങ്ങളില്‍ മെസിയുടെ ശാരീരിക ക്ഷമത മികച്ചതാണെന്നും താരം മികച്ച ഫോമിലാണെന്നുമാണ് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്റര്‍മയാമില്‍ അടുത്തിടെ സംഭവിച്ച പരിക്ക് മെസിയുടെ പ്രകടനങ്ങളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നും ഏറെ ശ്രദ്ധേയമാണ്. സൂപ്പര്‍താരത്തിന്റെയും മിന്നും ഫോം വരാനിരിക്കുന്ന മത്സരങ്ങളിലും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

നവംബര്‍ 17ന് ഉറുഗ്വായ്‌ക്കെതിരെയും നവംബര്‍ 22ന് ബ്രസീലിനെതിരെയുമാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍.

Content Highlight: Lionel Scaloni talks about Lionel Messi.