| Tuesday, 19th November 2024, 4:27 pm

പരിക്കിന്റെ പ്രശ്‌നങ്ങള്‍ മെസിയെ എല്ലായിപ്പോഴും അലട്ടുന്നുണ്ട് പക്ഷെ...; തുറന്ന് പറഞ്ഞ് ലയണല്‍ സ്‌കലോണി

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയും പെറുവും തമ്മിലുള്ള മത്സരം നാളെ (20/11/24) നടക്കാനിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ പരാഗ്വയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെട്ടിരുന്നു.

മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി മെസിക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല അടുത്തിടെ അമേരിക്കന്‍ ലീഗില്‍ ഇന്റര്‍ മയാമി പുറത്താവുകയും തോല്‍വികളും പരിക്കും താരത്തെ ബാധിച്ചിരിക്കുകയാണ്. ഇപ്പോള്‍ നാളെ നടക്കാനിരിക്കുന്ന മത്സരത്തെക്കുറിച്ച് സംസാരിക്കുകയാണ് അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി.

‘മെസിയുടെ കാര്യം വളരെ വ്യത്യസ്തമാണ്. അവന്‍ എപ്പോഴും കളിക്കും. ക്ലബ്ബില്‍ കളിക്കാത്ത സമയമാണെങ്കില്‍ പോലും മെസി ഇവിടെ കളിക്കാറുണ്ട്. ഞങ്ങള്‍ അതിനപ്പുറത്തേക്ക് മറ്റൊന്നും ചിന്തിക്കാറില്ല. തുടര്‍ച്ച ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്,

ഒരുപാട് മത്സരങ്ങള്‍ കളിക്കുന്ന താരം തന്നെയാണ് മെസി. പരിക്കിന്റെ പ്രശ്‌നങ്ങള്‍ പലപ്പോഴും അദ്ദേഹത്തെ അലട്ടുന്നുണ്ട്. നിലവില്‍ നൂറ് ശതമാനം നല്‍കുക എന്നത് മെസിക്ക് സാധ്യമല്ല. അതൊരു നോര്‍മലായ കാര്യമാണ്. എന്നിരുന്നാല്‍ പോലും ഞങ്ങള്‍ക്ക് വേണ്ടി അദ്ദേഹം മികച്ച പ്രകടനം നടത്തും,’ ലയണല്‍ സ്‌കലോണി പറഞ്ഞു.

ലോകകപ്പ് യോഗ്യത മത്സരത്തിലെ പോയിന്റ് ടേബിളില്‍ നിലവില്‍ അര്‍ജന്റീന ഒന്നാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും ഒരു സമനിലയും ഒരു തോല്‍വിയും അടക്കം 22 പോയിന്റ് നേടാന്‍ ടീമിന് സാധിച്ചിരിക്കുകയാണ്. 19 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ളത് ഉറുഗ്വയ് ആണ്. ബ്രസീല്‍ നിലവില്‍ 17 പോയിന്റുമായി നാലാം സ്ഥാനത്താണ്.

Content Highlight: Lionel Scaloni Talking About Messi

Latest Stories

We use cookies to give you the best possible experience. Learn more