അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയെ പ്രശംസിച്ച് അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി. മെസിയുടെ നേതൃത്വ പാടവങ്ങളെകുറിച്ചാണ് അര്‍ജന്റീനന്‍ ബോസ് പറഞ്ഞത്.
‘മെസി ഒരു മികച്ച ലീഡറാണ്. അവന്‍ കളിക്കളത്തില്‍ സഹതാരങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍ വളരെ കൃത്യമായുള്ളതാണ്. ഞാന്‍ ഇതിനുമുമ്പ് ഇത്രയും വ്യക്തതയുള്ള ഒരു ഫുട്‌ബോള്‍ താരത്തെ കണ്ടിട്ടില്ല.
ഇത് നിങ്ങളോട് പറയുക എന്നത് പ്രയാസകരമാണ് ഇത് നിങ്ങള്‍ നേരിട്ട് അനുഭവിച്ചറിയുക തന്നെ വേണം. അവന്‍ സഹതാരങ്ങളുടെ എങ്ങനെയാണ് സംസാരിക്കുന്നത് അവന്‍ ടീം അംഗങ്ങളെ നോക്കി കാണുന്ന രീതി എന്നിവയെല്ലാം പറയുന്നത് പ്രയാസമാണ് അത് അനുഭവിച്ചുതന്നെ അറിയേണ്ടതാണ്,’ സ്‌കലോണി ആല്‍ബിസെലെസ്റ്റെ ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ലയണല്‍ മെസി നടത്തിയത്. എഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. അര്‍ജന്റീനന്‍ ജനതയുടെ നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ലോക കിരീടം നേടാന്‍ മെസിക്ക് സാധിച്ചു.
അര്‍ജന്റീനക്കായി 180 മത്സരങ്ങളില്‍ നിന്നും 108 ഗോളുകളാണ് മെസി നേടിയത്. ക്ലബ്ബ് തലത്തില്‍ 721 ഗോളുകളും മെസി നേടി യിട്ടുണ്ട്.
സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയോടൊപ്പം നീണ്ട കരിയര്‍ പടുത്തുയര്‍ത്തിയ മെസി നിലവില്‍ മേജര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മയാമിയുടെ താരമാണ്. അമേരിക്കന്‍ ക്ലബ്ബിനൊപ്പം തന്നെ ആദ്യ സീസണ്‍ തന്നെ അവിസ്മരണീയമാക്കാന്‍ മെസിക്ക് സാധിച്ചു.
14 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും ആണ് അര്‍ജന്റീനന്‍ ഇതിഹാസം നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ മയാമി സ്വന്തമാക്കി.
അതേസമയം ലയണല്‍ സ്‌കലോണിയുടെ കീഴില്‍ അര്‍ജന്റീന കോപ്പ അമേരിക്ക, ഫൈനല്‍ സീമ, ലോകകപ്പ് എന്നീ മൂന്ന് കിരീടങ്ങളാണ് സ്വന്തമാക്കിയത്.
Content Highlight: Lionel Scaloni praises Lionel Messi.