ആരാധകരെ നിരാശരാക്കി നെയ്മറിന് മെസ്സിയുടെ വാട്‌സാപ്പ് സന്ദേശം; കരിയര്‍ അവസാനിക്കുന്നതിനെക്കുറിച്ചുള്ള സന്ദേശത്തില്‍ പറയുന്നതിങ്ങനെ
Football
ആരാധകരെ നിരാശരാക്കി നെയ്മറിന് മെസ്സിയുടെ വാട്‌സാപ്പ് സന്ദേശം; കരിയര്‍ അവസാനിക്കുന്നതിനെക്കുറിച്ചുള്ള സന്ദേശത്തില്‍ പറയുന്നതിങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st January 2020, 2:58 pm

മാഡ്രിഡ്: ലോകമെങ്ങുമുള്ള മെസ്സി ആരാധകരെ നിരാശയിലാഴ്ത്തി ഒരു വാട്‌സാപ്പ് സന്ദേശം. സൂപ്പര്‍താരം ലയണല്‍ മെസ്സി തന്നെയാണ് ഈ വാട്‌സാപ്പ് സന്ദേശം അയച്ചിരിക്കുന്നത്. ബ്രസീലിയന്‍ താരം നെയ്മറിന്.

രണ്ടുവര്‍ഷം കൂടി മാത്രമേ താന്‍ ബാഴ്‌സയിലുണ്ടാകൂവെന്നും അതിനു ശേഷം നെയ്മര്‍ തന്റെ സ്ഥാനം ഏറ്റെടുക്കണമെന്നും മെസ്സി നെയ്മര്‍ക്കുള്ള സന്ദേശത്തില്‍ പറഞ്ഞതായി ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്തു. ഒന്നിച്ചുനിന്നാലേ ഇനിയൊരു ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിക്കൂവെന്നും മെസ്സി സന്ദേശത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

മെസ്സിക്കു ശേഷം ഇനിയാര് എന്നുള്ള വിധത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ആരാധകരെ നിരാശയിലാഴ്ത്തി തന്റെ കരിയര്‍ രണ്ടുവര്‍ഷം കൂടിയേ ഉണ്ടാകൂ എന്ന് മെസ്സി തന്നെ പറഞ്ഞിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനിടെ മെസ്സിയും നെയ്മറും ബാഴ്‌സയിലെ അവരുടെ സഹതാരമായിരുന്ന ലൂയിസ് സുവാരസും അടുത്തിടെ ഒരു മുന്‍ ലിവര്‍പൂള്‍ താരത്തിന്റെ വിവാഹച്ചടങ്ങില്‍ വെച്ചു കണ്ടത് വാര്‍ത്തയായിരുന്നു.

നേരത്തേ ബാഴ്‌സയില്‍ മെസ്സിക്കൊപ്പം കളിച്ചിരുന്ന നെയ്മര്‍ ഇപ്പോള്‍ പി.എസ്.ജിയിലാണ്. പി.എസ്.ജിയില്‍ താന്‍ അസ്വസ്ഥനാണെന്നും തിരികെ ബാഴ്‌സയിലെത്താന്‍ താത്പര്യമുണ്ടെന്നും നെയ്മര്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. പി.എസ്.ജി മാനേജര്‍ തോമസ് ടക്കലുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണു കാരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ട്രാന്‍സ്ഫര്‍ കാലത്ത് നെയ്മറെ തിരിച്ചെത്തിക്കാന്‍ ബാഴ്‌സ ഏറെ ശ്രമിച്ചിരുന്നെങ്കിലും പി.എസ്.ജിയുടെ നിസ്സഹകരണം മൂലം ഇതു നടന്നില്ല. ഇതിനിടെ ഫിലിപ്പെ കുട്ടീന്യോ, ഓസുമാനെ ഡെംബലെ, അന്റോയ്ന്‍ ഗ്രീസ്മാന്‍ എന്നിവരെ ബാഴ്‌സ പരീക്ഷിച്ചു.