| Tuesday, 27th September 2022, 2:07 pm

ഞങ്ങള്‍ക്ക് ഹൃദയം കൊണ്ട് വളരെ അടുത്ത ബന്ധമുണ്ട് ഇപ്പോഴും ഒരുമിച്ചായതില്‍ ഒരുപാട് സന്തോഷമുണ്ട്; നെയ്മറിനെ കുറിച്ച് മെസിയുടെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ മൈതാനത്തും പുറത്തും ഏറ്റവും മികച്ച സൗഹൃങ്ങളിലൊന്നാണ് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയുടെയും ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെയും. പി.എസ്.ജിയുടെ മുന്നേറ്റക്കാരായ ഇരുവരും മികച്ച ഫോമിലാണ് നിലവില്‍ കളിക്കുന്നത്.

കളിക്കളത്തിനകത്തും പുറത്തും മികച്ച സൗഹൃദം സൂക്ഷിക്കുന്ന ഇരുവരും മികച്ച പ്രകടനമാണ് ഒരുമിച്ചുള്ളപ്പോഴെല്ലാം ഗ്രൗണ്ടില്‍ കാഴ്ചവെക്കാറുള്ളത്. പി.എസ്.ജിയില്‍ എത്തുന്നതിന് മുമ്പ് ബാഴ്‌സയില്‍ അഞ്ച് വര്‍ഷം ഇരുവരും ഒന്നിച്ച് കളിച്ചിട്ടുണ്ട്.

നെയ്മറുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് ലയണല്‍ മെസി. നെയ്മറെ ഹൃദയം കൊണ്ടറിയാമെന്നും ബാഴ്‌സയില്‍ വെച്ചുള്ള സമയം ഒരുപാട് ആസ്വദിച്ചിരുന്നവെന്നും മെസി പറയുന്നു. പി.എസ്.ജിയും ഒന്നിച്ചായതില്‍ ഒരുപാട് സന്തോഷമെന്നും അദ്ദേഹം പറയുന്നുണ്ട്.

”ഞങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാം, ഞങ്ങള്‍ ബാഴ്സലോണയില്‍ വളരെക്കാലം ആസ്വദിച്ചു, ബാഴ്സയില്‍ ഇത് കൂടുതല്‍ ആസ്വദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ അവസരമില്ലെന്ന് നെയ്മര്‍ എന്നോട് പറഞ്ഞിരുന്നു. ഇപ്പോള്‍ പി.എസ്.ജിയില്‍ ഞങ്ങള്‍ ഒരുമിച്ചതില്‍ സന്തോഷമുണ്ട്. എനിക്ക് അവനോടൊപ്പം ദിവസവും കളിക്കാന്‍ ഇഷ്ടമാണ്, അവന്റെ സൗഹൃദം ഞാന്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട്,’ മെസി പറഞ്ഞു.

ടി.യു.ഡി.എന്നിനോട് സംസാരിക്കുകയായിരുന്നു മെസി

നെയ്മറുമായി തോളോട് തോള്‍ ചേര്‍ന്ന് എന്നും കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മെസി പറഞ്ഞിരുന്നു.

ഈ സീസണില്‍ പി.എസി.ജിക്കായി മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെക്കുന്നത്. ലീഗ് വണ്‍ മത്സരങ്ങളിലും ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും മികച്ച പ്രകടനമാണ് പി.എസ്.ജി നടത്തുന്നത്.

പി.എസ്.ജിയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത് മെസി, നെയ്മര്‍, എംബാപെ, എന്നിവരടങ്ങിയ മുന്നേറ്റ നിര തന്നെയാണ്.

നെയ്മര്‍ സീസണില്‍ 11 ഗോളും എട്ട് അസിസ്റ്റും സ്വന്തം പേരില്‍ കുറിച്ചപ്പോള്‍ മെസി ആറ് ഗോളും എട്ട് അസിസ്റ്റുമാണ് സ്വന്തമാക്കിയത്. എംബാപെ സീസണില്‍ പത്ത് ഗോള്‍ ഇതുവരെ നേടിയിട്ടുണ്ട്.

Content Highlight: Lionel Messi talks about his relationship with Neymar Jr

We use cookies to give you the best possible experience. Learn more