|

ഫുട്‌ബോളില്‍ ഞാന്‍ ഒരുപാട് സ്‌ട്രൈക്കര്‍മാരെ കണ്ടിട്ടുണ്ട്, പക്ഷെ ഏറ്റവും മികച്ചത് അവനാണ്; തുറന്ന് പറഞ്ഞ് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങിളിലൊരാളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇരുവരിലും ആരാണ് ഏറ്റവും മികച്ച താരം എന്ന ചൂടേറിയ ചര്‍ച്ചകള്‍ ഇന്നും ഫുട്ബോള്‍ ലോകത്ത് അറ്റം കാണാതെ തുടരുകയാണ്.

ഇപ്പോള്‍ ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയുടെ പേരാണ് മെസി പറഞ്ഞത്. അടുത്തിടെ ടി.വൈ.സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജന്റൈന്‍ ഇതിഹാസം.

റൊണാള്‍ഡോയെക്കുറിച്ച് മെസി പറഞ്ഞത്

‘റൊണാള്‍ഡോ നസാരിയോ ഒരു പ്രതിഭാസമാണ്. ഫുട്‌ബോളില്‍ ഞാന്‍ ഒരുപാട് സ്‌ട്രൈക്കര്‍മാരെ കണ്ടിട്ടുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചത് അദ്ദേഹമായിരുന്നു. ഫുട്‌ബോളില്‍ എല്ലാ തലത്തിലും അദ്ദേഹം വളരെ ശ്രദ്ധേയനായിരുന്നു,’ മെസി പറഞ്ഞു.

ഫുട്‌ബോളില്‍ കരിയറില്‍ മെസിയുടെ പ്രകടനം

മെസിയും ഫുട്‌ബോളില്‍ അവിസ്മരണീയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും താരം പന്തുതട്ടി. തന്റെ ഫുട്‌ബോള്‍ കരിയറില്‍ 843 ഗോളുകളാണ് ഇതിഹാസ താരം നേടിയത്. രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

ഫുട്‌ബോളിലെ റൊണാള്‍ഡോയുടെ പ്രകടനം

അതേസമയം ഫുട്‌ബോളില്‍ ഐതിഹാസികമായ ഒരു കരിയര്‍ സൃഷ്ടിച്ചെടുത്ത താരമാണ് റൊണാള്‍ഡോ നസാരിയോയും. ക്ലബ്ബ് തലത്തില്‍ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍, എ.സി മിലാന്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ബ്രസീലിയന്‍ ഇതിഹാസം കളിച്ചിട്ടുള്ളത്. തന്റെ ഫുട്‌ഹോള്‍ കരിയറില്‍ 904 ഗോളുകള്‍ നേടാനും റൊണാള്‍ഡോക്ക് സാധിച്ചു. പോര്‍ച്ചുഗലിന് വേണ്ടി 132 ഗോളുകളാണ് താരം നേടിയത്.

Content Highlight: Lionel Messi Talking About Cristiano Ronaldo