| Thursday, 19th October 2017, 8:16 pm

കളിക്കിടെ മെസി സോക്‌സില്‍ നിന്നെടുത്തത് ഉത്തേജകമരുന്നോ?; വിവാദത്തിലായി താരത്തിന്റെ കളിക്കളത്തിലെ പെരുമാറ്റം; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഴ്‌സലോണ: അര്‍ജന്റീനന്‍ നായകനും ബാഴ്‌സലോണയുടെ സൂപ്പര്‍ ഹീറോയുമായ ലിയണല്‍ മെസിയുടെ കളിക്കളത്തിലെ മികവിനെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല. പുറത്തായെന്നുറപ്പിച്ച ലോകകപ്പ് യോഗ്യത മത്സരത്തില്‍ ടീമിനെ മിന്നുന്ന ജയത്തിലേക്ക് നയിച്ച താരം ക്ലബ്ബിലും പ്രകടനം തുടരുകയാണ്.


Also Read: എട്ടാം വയസ്സില്‍ ആള്‍ദൈവം പീഡിപ്പിക്കാന്‍ ശ്രമിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് ഗായിക ചിന്മയി


ഇന്നലെ ചാമ്പ്യന്‍സ് ലീഗില്‍ ഒളിമ്പിയാക്കോസിനെതിരായ മത്സരത്തില്‍ മെസി തന്റെ കരിയറിലെ 100-ാം ഗോള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ കളിക്കളത്തിലെ താരത്തിന്റെ പെരുമാറ്റം ഇതിഹാസത്തെ വിവാദത്തിലേക്കും നയിച്ചിരിക്കുകയാണ്.

മത്സരത്തിന്റെ പത്താം മിനിറ്റില്‍ താരം തന്റെ സോക്‌സിനിടയില്‍ നിന്നും എന്തോ എടുത്ത് കഴിച്ചതാണ് വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. താരം സോക്‌സില്‍ നിന്നും നേരത്തെ കരുതിവെച്ചത് എടുത്ത് കഴിക്കുന്നത് ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇത് എന്താണ് എന്നതിനെക്കുറിച്ച് പലതരത്തിലുള്ള ചര്‍ച്ചകളാണ് കളത്തിനു പുറത്ത് നടക്കുന്നത്.


Dont Miss: ‘നിനക്ക് നല്ല ശരീരവും സുന്ദരമായ മുഖവുമുണ്ട് അത് നശിപ്പിക്കാന്‍ അനുവദിക്കരുത്’; വസ്ത്രത്തിന്റെ പേരില്‍ ദിപികയ്‌ക്കെതിരെ വീണ്ടും സോഷ്യല്‍ മീഡിയ


ഉത്തേജകമരുന്നാണ് താരം കഴിച്ചതെന്ന വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സോക്സിനുള്ളില്‍ നിന്നും മെസി എടുത്ത് കഴിച്ചത് ഗ്ലൂക്കോസ് ടാബ്ലറ്റാണെന്നാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്. മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ബാഴ്സലോണ മാനേജരോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം അദ്ദേഹവും നല്‍കിയില്ല.

“കളിക്കാര്‍ ഗ്ലൂക്കോസ് കഴിക്കുന്ന കാര്യം എനിക്കറിയാം. അത് കഴിച്ച് ഗോളടിക്കണമെങ്കില്‍ കുറഞ്ഞത് ഒരു ചുമട് ഗ്ലൂക്കോസ് ഗുളികയെങ്കിലും മെസി കഴിക്കേണ്ടി വരും.” എന്നായിരുന്നു ടീം മാനേജരുടെ പ്രതികരണം.

We use cookies to give you the best possible experience. Learn more