| Tuesday, 17th October 2023, 10:07 am

മറഡോണയെ പോലെ മെസിയും അങ്ങനെ ചെയ്യാൻ അർജന്റൈൻ ജനത ആഗ്രഹിക്കുന്നു; വെറ്ററൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീനന്‍ ടീം റഗ്ബി ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. സെമിയില്‍ ന്യൂസിലാന്‍ഡിനെ നേരിടുന്നതിന് മുന്നോടിയായി റഗ്ബി ടീമിനൊപ്പം അര്‍ജന്റീന ഇതിഹാസതാരം ലയണല്‍ മെസി ഉണ്ടാവണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് അര്‍ജന്റീനന്‍ മുന്‍ റഗ്ബി താരമായ അഗസ്റ്റിന്‍ ക്രീവി.

അര്‍ജന്റീന ഇതിഹാസം ഡീഗോ മറഡോണ 2015ലെ ലോകകപ്പ് സെമിഫൈനലില്‍ ടീമിനൊപ്പം പിന്തുണ അറിയിച്ചിരുന്നു. മറഡോണ അന്നത്തെ ടീമിനൊടൊപ്പം നല്‍കിയ പോലെയുള്ള പിന്തുണ മെസിയും അവര്‍ത്തിക്കണമെന്നാണ് ക്രീവ് പറഞ്ഞത്.

‘മെസി ഇപ്പോള്‍ റഗ്ബി ടീമിനൊപ്പം വരുകയാണെങ്കില്‍ ഞങ്ങള്‍ക്ക് അത് വളരെയധികം ഇഷ്ടമായിരിക്കും. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ഇന്റര്‍ മയാമിക്കൊപ്പം ആയതിനാല്‍ വരാന്‍ സാധ്യതയില്ല. 2015ല്‍ മറഡോണ ഞങ്ങളോടൊപ്പം വരുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയതില്‍ ഏറ്റവും മികച്ച താരമായിരുന്നു അദ്ദേഹം,’അഗസ്റ്റിന്‍ ക്രീവ് മാധ്യമങ്ങളോട് പറഞ്ഞു.

ലയണല്‍ മെസി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്നതിനായി അര്‍ജന്റീന ദേശീയ ടീമിനൊപ്പമാണുള്ളത്. അതുകൊണ്ട് തന്നെ മെസിക്ക് പാരീസില്‍ നടക്കുന്ന റഗ്ബി ലോകകപ്പ് സെമിയില്‍ അര്‍ജെന്റിനക്കൊപ്പം ഉണ്ടാവാന്‍ സാധ്യത കുറവാണ്.

2015 റഗ്ബി ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് തോറ്റ് അര്‍ജന്റീന പുറത്തായിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു റഗ്ബി ലോകകപ്പിന്റെ സെമിഫൈനല്‍ കൂടി മുന്നിലെത്തി നില്‍ക്കുമ്പോള്‍ ഏറെ പ്രതീക്ഷകളാണ് അര്‍ജന്റൈന്‍ ജനതക്കുള്ളത്.

Content Highlight: lionel Messi support like Diego Maradona for Argantina in the rugby worldcup.

We use cookies to give you the best possible experience. Learn more