ക്ലബുകള്‍ക്ക് വേണ്ടി നേടിയ ഗോളുകളുടെ എണ്ണത്തില്‍ ക്രിസ്റ്റാനോ റൊണാള്‍ഡോയെ വെട്ടിച്ച് മെസ്സി. കഴിഞ്ഞ ദിവസം ബാഴ്‌സലോണയും വയ്യഡോളും തമ്മില്‍ നടന്ന മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് മെസ്സി ഒന്നാമതെത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
695 മത്സരങ്ങളില്‍ നിന്നും ക്ലബുകള്‍ക്ക് വേണ്ടി മെസ്സി നേടിയ ഗോളുകളുടെ എണ്ണം 608 ആണ്. 813 മത്സരങ്ങളില്‍ നിന്നും 606 ഗോളുകളേ റൊണാള്‍ഡോക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. മെസ്സിയുടെയും ബാഴ്‌സലോണയുടെയും സീസണിലെ മികച്ച പ്രകടനം ശ്രദ്ധ നേടി.
ഇരട്ട ഗോളുകള്‍ക്ക് പുറമെ അസിസ്റ്റുകളും നേടിയാണ് മെസ്സി ബാഴ്‌സലോണയെ വിജയത്തിലെത്തിച്ചത്. മത്സരത്തില്‍ 5-1 നാണ് ബാഴ്‌സലോണ വയ്യഡോളിനെ തോല്‍പ്പിച്ചത്. ഇതേ മത്സരത്തില്‍ തന്നെ തന്റെ 50ാമത്തെ ഫ്രീ കിക്ക് ഗോള്‍ തികക്കാനും മെസ്സിക്കായി. ഇതില്‍ 44 എണ്ണം ബാഴ്‌സലോണക്ക് വേണ്ടി നേടിയതും ബാക്കി ആറെണ്ണം മറ്റ് ക്ലബുകള്‍ക്ക് വേണ്ടി നേടിയതുമാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മെസ്സിയെക്കുറിച്ച് പറയാന്‍ വാക്കുകള്‍ മതിയാവില്ലെന്നാണ് ബാഴ്‌സലോണ ക്ലബ് മാനേജര്‍ ഏണെസ്റ്റോ വാല്‍വെര്‍ഡെ പറഞ്ഞത്. 10 കളികളില്‍ 22 പോയിന്റുകള്‍ നേടി ലാലിഗയില്‍ ബാഴ്‌സലോണയെ മുന്നിലെത്തിക്കാന്‍ മെസ്സിക്ക് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.