കോപ ഡെല്‍ റേ കിരീടം ബാഴ്സലോണക്ക്; ഫൈനലില്‍ അത്‌ലറ്റിക് ബില്‍ബാവോയെ നാലു ഗോളിന് തകര്‍ത്തു
Sports News
കോപ ഡെല്‍ റേ കിരീടം ബാഴ്സലോണക്ക്; ഫൈനലില്‍ അത്‌ലറ്റിക് ബില്‍ബാവോയെ നാലു ഗോളിന് തകര്‍ത്തു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th April 2021, 8:52 am

സെവിയ: ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനില, സെക്കന്‍ഡ് ഹാഫില്‍ അത്‌ലറ്റിക് ബില്‍ബാവോയുടെ വലയില്‍ നാലു ഗോളുകള്‍, ഇതായിരുന്നു അത്‌ലറ്റിക് ബില്‍ബാവോയും എഫ്.സി ബാഴ്സലോണയും തമ്മില്‍ ഞാറാഴ്ച്ച പുലര്‍ച്ചെ നടന്ന കോപ ഡെല്‍റേ ഫൈനലിന്റെ ചുരുക്കം.

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളുകള്‍ മത്സരത്തിന്റെ മാറ്റുകൂട്ടി. അന്റോയ്ന്‍ ഗ്രീസ്മാന്‍, ഫ്രെങ്കി ഡി ജോംഗ് എന്നിവരാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്.


ആദ്യ പകുതിയില്‍ 79% ബോള്‍ കൈവശപ്പെടുത്തി ബാഴ്സ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളോന്നും നേടാനായിരുന്നില്ല. 68, 72 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. അന്റോയ്ന്‍ ഗ്രീസ്മാന്‍ 60ാം മിനിറ്റിലും ഫ്രെങ്കി ഡി ജോംഗ് 62ാം മിനിറ്റിലും ബാഴ്‌സക്കായി വല കുലുക്കി.


ബാഴ്സ കോച്ച് റൊണാള്‍ഡ് കോമാന്റെ നേതൃത്വത്തില്‍ ബാഴ്സ നേടുന്ന ആദ്യ കിരീടമാണിത്. 1990ല്‍ ബാഴ്സാ കപ്പുയര്‍ത്തിയപ്പോള്‍ കളിക്കാരനെന്ന നിലയലും കോമാന്‍ ടീമിന്റെ ഭാഗമായിരുന്നു.