Football
എനിക്കൊന്നും തെളിയിക്കാനില്ല എന്ന ഭാവം, പിന്നാലെ സെല്‍ഫ്‌ലെസ് അസിസ്റ്റ്; ലീഗ് വണ്ണില്‍ വീണ്ടും മെസി മാജിക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 01, 05:43 am
Thursday, 1st September 2022, 11:13 am

 

ലീഗ് വണ്ണില്‍ പി.എസ്.ജി അവരുടെ നാലാം വിജയം സ്വന്തമാക്കിയിരുന്നു. ടൗലൂസിനെതിരെയായിരുന്നു ഫ്രഞ്ച് വമ്പന്മാരുടെ വിജയം. മൂന്ന് ഗോളിനായിരുന്നു പി.എസ്.ജി വിജയം സ്വന്തമാക്കിയത്.

പി.എസ്.ജിക്കായി കിലിയന്‍ എംബാപെയും നെയ്മറും ജുവാന്‍ ബെര്‍നാറ്റ് എന്നിവര്‍ ഗോള്‍ നേടി. ലയണല്‍ മെസിയാണ് രണ്ട് അസിസ്റ്റ് നല്‍കിയത്. മികച്ച പ്രകടനമായിരുന്നു മെസിയും പി.എസ്.ജി ടീമും കാഴ്ചവെച്ചത്.

നെയ്മറും എംബാപെയും വെറാട്ടിയുമെല്ലാം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആരാധകര്‍ എന്നത്തെയും പോലെ ഏറ്റെടുത്തിരിക്കുന്നത് മെസിയുടെ പ്രകടനമാണ്. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ അസിസ്റ്റുകളെ ആരാധകര്‍ ട്വിറ്ററില്‍ പുകഴ്ത്തുന്നുണ്ട്.

എനിക്ക് ഫുട്‌ബോളില്‍ ഒന്നും തെളിയിക്കാനില്ല അതുകൊണ്ട് നിങ്ങള്‍ ഗോളടിക്ക് എന്ന ഭാവമാണ് മെസിക്ക് എന്നാണ് ഒരു ആരാധന്‍ ട്വീറ്റ് ചെയ്തത്. ആരാധകരുടെ ഇടയില്‍ നിന്നും സ്റ്റാന്‍ഡിങ് ഒവേഷന്‍ തന്നെ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

നെയ്മറിനും എംബാപെക്കുമായിരുന്നു അദ്ദേഹം അസിസ്റ്റ് നല്‍കിയത്. ടീമിലെ മുന്നേറ്റ നിരയുടെ ചെറുത്തുനില്‍പ് ഉയര്‍ത്തി കാട്ടുന്ന പ്രകടനമാണ് ഇതൊക്കെ. ഈ മത്സരം വിജയിച്ചതോടെ ലീഗില്‍ അഞ്ച് മത്സരത്തില്‍ നാലെണ്ണം വിജയിക്കാന്‍ പി.എസ്.ജിക്ക് സാധിച്ചു. ഒരു മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.

Content Highlight: Lionel Messi’s performance against Toulouse praised by fans