| Sunday, 1st October 2023, 2:44 pm

അർജന്റീനക്കാർ തങ്ങളുടെ തെരുവിന് മെസി എന്ന് പേരിട്ടപ്പോൾ സ്പാനിഷുകാരുടെ സ്നേഹപ്രകടനം ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ജയത്തോടെ അർജന്റീന ഒരു തെരുവിന് മെസി എന്ന് പേരിടുകയും തങ്ങളുടെ കറൻസിയിൽ ഇതിഹാസത്തിന്റെ പേര് പതിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്പാനിഷുകാർ മെസിയോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത് മറ്റൊരു രീതിയിലാണ്.

ലയണൽ മെസിയുടെ പേര് സ്പാനിഷ് ഡിക്ഷ്നറിയിൽ ചേർക്കുകയാണ് സ്പാനിഷ്കാർ ചെയ്തത്. മെസിയുടെ പേര് ഒരു വാക്കായി നിഘണ്ടുവിൽ ഉൾപെടുത്തുകയായിരുന്നു.

2004ലാണ് മെസി ബാഴ്‌സലോണയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനാൽ ചെറുപ്പം മുതലേ സ്പെയിനിൽ പന്ത് തട്ടിയ അദ്ദേഹത്തിന്റെ മികവ് വളരെ പ്രശസ്തമാണ്. അതുകൊണ്ട് തന്നെ ഇതിഹാസതാരത്തിന്റ ഫുട്ബോൾ കരിയറിലെ ഭൂരിഭാഗവും ചെലവഴിച്ച രാജ്യത്തെ നിഘണ്ടുവിൽ തന്നെ അദ്ദേഹത്തിന്റെ പേര് വന്നത് ശ്രദ്ധേയമായ ഒന്നു തന്നെയാണ്.

മെസിയുടെ പേര് വരുന്ന ‘ഇൻമിഷനേറ്റ്’ എന്ന വാക്കാണ് സ്പാനിഷ് ഡിക്ഷ്നറിയിൽ ചേർത്തത്. ഈ വാക്കിന് വ്യത്യസ്തമായ അർത്ഥങ്ങളാണ് ഉള്ളത്. ‘ഫുട്ബോൾ കളിക്കാനുള്ള ഏറ്റവും മികച്ച മാർഗം, സ്വയം മെച്ചപ്പെടാനുള്ള പരിധിയില്ലാത്ത കഴിവ്, എക്കാലത്തെയും മികച്ച കളിക്കാരൻ’ എന്നിങ്ങനെയൊക്കെയാണ് ഈ വാക്കിന്റെ അർത്ഥങ്ങൾ.

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സക്കൊപ്പം നിരവധി റെക്കോഡുകൾ ആണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ, ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ, ലാ ലിഗയിലെ ഏറ്റവും കൂടുതൽ ഗോളുകൾ തുടങ്ങി റെക്കോഡ് എല്ലാം മെസി ബാഴ്‌സയിൽ നിന്നും സ്വന്തമാക്കിയതാണ്.

ബാഴ്സലോണക്ക് വേണ്ടി 278 മത്സരങ്ങളിൽ നിന്നും 672 ഗോളുകളാണ് മെസിയുടെ പേരിലുള്ളത്. ബാഴ്സക്കൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടമാണ് അദ്ദേഹം നേടിയത്. 2009, 2011, 2015 എന്നീ സീസണുകളിലായിരുന്നു താരത്തിന്റെ നേട്ടം. ക്ലബ്ബിനൊപ്പം പത്ത് ലാ ലിഗ കിരീടങ്ങളും താരം നേടിയിട്ടുണ്ട്.

നീണ്ട വർഷങ്ങൾക്ക് ശേഷം ബാഴ്സയിലെ തന്റെ സേവനം അവസാനിപ്പിച്ച് കൊണ്ട് 2021ൽ മെസി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി യിലേക്ക് പോയിരുന്നു. തുടർന്ന് അമേരിക്കൻ സോക്കർ ലീഗിലേക്കും താരം ചേക്കേറി. നിലവിൽ ഇന്റർ മയാമിക്കുവേണ്ടിയാണ് മെസി കളിക്കുന്നത്.

Content Highlight: Lionel Messi’s name included the Spanish dictionary.

We use cookies to give you the best possible experience. Learn more