പാരിസ്: ലോകഫുട്‌ബോളര്‍ പുരസ്‌കാരമായ ബാലന്‍ ദി ഓര്‍ (2021) പ്രഖ്യാപ്പിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ താന്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് വെളിപ്പെടുത്തി സൂപ്പര്‍ താരം ലയണല്‍ മെസി.
പി.എസ്.ജിയിലെ തന്റെ സഹതാരങ്ങളായ നെയ്മറിനും കിലിയന്‍ എംബാപ്പെക്കും ബയേണ്‍ മ്യൂണിക്ക് താരം ലെവന്‍ഡോവ്‌സ്‌ക്കിക്കുമാണ്
വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് മെസി വ്യക്തമാക്കി. ഒരു സംശയവും കൂടാതെ തന്റെ സഹതാരങ്ങളായ നെയ്മറിനും എംബാപ്പെക്കും വോട്ട് ചെയ്യുമെന്നും മെസി പറഞ്ഞു.
ലെവന്‍ഡോവ്‌സ്‌കിയും റയല്‍ മാഡ്രിഡ് താരം കരീം ബെന്‍സേമയും കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നതെന്നും താരം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലോകഫുട്‌ബോളര്‍ പുരസ്‌കാരമായ ബാലന്‍ ദി ഓറിന്റെ 30 അംഗ ചുരുക്കപ്പട്ടിക ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക പുറത്തുവിട്ടത്. ക്രിസ്റ്റ്യാനോ റോണാള്‍ഡോ, നെയ്മര്‍, എംബാപ്പെ, ലൂക്കാ മൊഡ്രിച്ച്, ലെവന്‍ഡോവ്‌സ്‌കി, ജൊര്‍ജീഞ്ഞോ, ലുയിസ് സുവാറെസ്, എന്‍ഗോളോ കാന്റെ, ഹാലന്‍ഡ്, ഹാരി കെയ്ന്‍, ഫില്‍ ഫോഡന്‍ തുടങ്ങിയ പ്രമുഖരടങ്ങിയവര്‍ 30 അംഗ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ബാലന്‍ ദി ഓര്‍ പുരസ്‌കാരം നേടാന്‍ കൂടുതല്‍ സാധ്യതയുള്ള താരങ്ങളില്‍ മെസി തന്നെയാണ് മുന്നില്‍.
കോപ്പ അമേരിക്ക കിരീടവും ടോപ്പ് സ്‌കോറര്‍ പുരസ്‌കാരവും മെസിക്ക് മുന്‍തൂക്കം നല്‍ക്കുന്നുണ്ട് എന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരുടെ വിലയിരുത്തല്‍. ബാഴ്‌സക്ക് വേണ്ടി നേടിയ കോപ്പ ഡെല്‍ റേയ് കിരീടവും ക്ലബിന് വേണ്ടി സ്വന്തമാക്കിയ 38 ഗോളുകളും 14 അസിസ്റ്റുകളും മെസിക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടാന്‍ കാരണമാകുന്നു.
ബാലന്‍ ദി ഓര്‍ പുരസ്‌കാരം മെസി 6 തവണ കരസ്ഥമാക്കിയിട്ടുണ്ട്. എറ്റവും അധികം നേടിയതും മെസി തന്നെയാണ്.
13 തവണയാണ് ബാലന്‍ ഡി ഓര്‍ പുരസ്‌കാര പട്ടികയില്‍ മെസി പരിഗണിക്കപ്പെട്ടിട്ടുള്ളത്.
അടുത്ത മാസം നവംമ്പര്‍ 29നാണ് പുരസ്‌കാരം പ്രഖ്യാപ്പിക്കുക. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പുരസ്‌കാരം നല്‍കിയിരുന്നില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Lionel Messi reveals who he would vote for in the race for 2021 Ballon d’or