കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ പി.എസ്.ജിക്കായി നേടിയ ഗോളോടെ പുതിയ റെക്കോഡിട്ടിരിക്കുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ക്ലബ്ബ് ഫുട്‌ബോളില്‍ ഗോളുകളുടെയും അസിസ്റ്റുകളുടെയും എണ്ണം 1000 തികച്ചിരിക്കുകയാണ് താരം.
2003ല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച മെസി 841 മത്സരങ്ങളില്‍ നിന്ന് 701 ഗോളും 299 അസിസ്റ്റുമാണ് പേരിലാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇങ്ങനെയൊരു റെക്കോഡ് കുറിക്കുന്ന താരമായി മാറിയിരിക്കുകയാണ് മെസി.
ആധുനിക ഫുട്‌ബോളിലെ മികച്ച അഞ്ച് ലീഗുകളില്‍ നിന്ന് ഇത്തരത്തിലൊരു നേട്ടം കൊയ്യുന്ന താരവും മെസിയാണ്. ക്ലബ്ബ് ഫുട്‌ബോള്‍ ഗോള്‍ കോണ്ട്രിബ്യൂഷനില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ കോണ്ട്രിബ്യൂഷന്‍ 912 ആണ്.
Leo Messi congratulates Mbappé on becoming PSG’s highest scorer, but casually forgets that HE has reached 1000 club goal contributions 😭 pic.twitter.com/KtoWls8Zrt
— Sara 🦋 (@SaraFCBi) March 4, 2023