| Saturday, 20th January 2024, 9:32 am

2024ൽ ആദ്യമായി മെസി കളത്തിലിറങ്ങി; ജയമില്ലാതെ ഇന്റര്‍ മയാമി

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട കാലത്തിനുശേഷം കളത്തിലിറങ്ങിയ മെസിക്കും കൂട്ടര്‍ക്കും സമനിലക്കുരുക്ക്. സൗഹൃദമത്സരത്തില്‍ എല്‍ സല്‍വദോറാണ് ഇന്റര്‍ മയാമിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്.

ഉറുഗ്വായ്ന്‍ സൂപ്പര്‍ താരം ലൂയി സുവാരസ് ഇന്റര്‍ മയാമിക്കായി ആദ്യ മത്സരം കളിക്കുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിന് ഉണ്ടായിരുന്നു.

നീണ്ട കാലത്തിനു ശേഷമാണ് സുവാരസ്, മെസി എന്നിവര്‍ ഒരുമിച്ച് കളിക്കുന്നത്. ഇന്റര്‍ മയാമിക്കായി സ്റ്റാര്‍ട്ടിങ് ഇലവനില്‍ തന്നെ മെസി, സുവാരസ്, ജോഡി ആല്‍ബ, സെര്‍ജിയോ ബസ്‌ക്വാറ്റ്‌സ് എന്നിവര്‍ കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ പ്രധാന താരങ്ങളെല്ലാം ഇറങ്ങിയിട്ടും മത്സരത്തില്‍ ഗോള്‍ നേടാന്‍ സാധിക്കാതെ പോയത് വലിയ നിരാശയാണ് ആരാധകര്‍ക്ക് നല്‍കിയത്.

എസ്റ്റാഡിയോ കുസ്‌കറ്റ്‌ലാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും 5-3-2 ഇന്ന് ഫോര്‍മേഷനില്‍ ആണ് കളത്തില്‍ ഇറങ്ങിയത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ എല്‍ സാല്‍വദോര്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിചില്ല. രണ്ടാം പകുതിയില്‍ മയാമിയും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.

മത്സരത്തില്‍ 10 ഷോട്ടുകള്‍ ആണ് മയാമിയുടെ പോസ്റ്റിലേക്ക് എല്‍ സാല്‍വദോര്‍ അടിച്ചു കയറ്റിയത്. എന്നാല്‍ മറുഭാഗത്ത് ആറ് ഷോട്ടുകള്‍ മാത്രമാണ് മെസിക്കും കൂട്ടര്‍ക്കും എതിര്‍ പോസ്റ്റിലേക്ക് ഉന്നം വെക്കാന്‍ സാധിച്ചത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 0-0 എന്ന നിലയില്‍ മത്സരം അവസാനിക്കുകയായിരുന്നു. ക്ലബ്ബ് ഫ്രണ്ട്‌ലിയില്‍ ജനുവരി 23ന് എഫ്.സി ഡെല്ലാസിനെതിരെയാണ് മെസിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം.

Content Highlight: Lionel Messi play play his first match in 2024.

We use cookies to give you the best possible experience. Learn more