00:00 | 00:00
video- ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ട്രാന്‍സ്ഫറില്‍ ലയണല്‍ മെസി കാണുന്നത്.
സബീല എല്‍ക്കെ
2023 Jun 08, 01:24 pm
2023 Jun 08, 01:24 pm

കണ്ണ് മഞ്ഞളിക്കുന്ന ഓഫറോ, മറ്റ് ലക്ഷ്യങ്ങളോ? ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ട്രാന്‍സ്ഫറില്‍ ലയണല്‍ മെസി കാണുന്നത്.

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി എം.എല്‍.എസ്. ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ്. 2021ല്‍ ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറിയ മെസി രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിച്ചതിന് ശേഷം ക്ലബ്ബ് വിടുകയായിരുന്നു.

പാരീസിയന്‍ ക്ലബ്ബിലായിരുന്നപ്പോള്‍ താന്‍ സംതൃപ്തനായിരുന്നില്ലെന്നും അത് തന്റെ കുടുംബത്തെയും ബാധിച്ചിട്ടുണ്ടെന്നും പറയുകയാണ് മെസി ഇപ്പോള്‍. മെസിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ റോയ് നെമര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlight: Lionel Messi is seen in a transfer that shocked the football world.