| Wednesday, 27th July 2022, 11:51 pm

ഈ ഫൈനല്‍ ജയിച്ചാല്‍ സുവര്‍ണ നേട്ടത്തിലെത്താന്‍ മെസിക്ക് സാധിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരമായ ലയണല്‍ മെസി. എന്നാല്‍ കഴിഞ്ഞ സീസണ്‍ അദ്ദേഹത്തിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ഗോള്‍ നേടുന്നതില്‍ മെസിക്ക് ഒരുപാട് പോരായ്മകളുണ്ടായിരുന്നു.

പി.എസ്.ജിക്കായി ഗോളടിച്ചുകൂട്ടാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെങ്കിലും അര്‍ജന്റീക്കായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.

കഴിഞ്ഞ സീസണില്‍ രണ്ട് കിരീടങ്ങള്‍ നേടാന്‍ മെസിക്ക് സാധിച്ചിരുന്നു. പി.എസ്.ജിക്കൊപ്പം ലീഗ് വണ്‍ കിരാടം നേടിയ അദ്ദേഹം അര്‍ജന്റീനക്കായി ഫൈനലിസിമയും നേടിയിരുന്നു.

അടുത്തതായി മെസി ലക്ഷ്യം വെക്കുന്ന കിരീടം ചാമ്പ്യന്‍സ് ട്രോഫിയാണ്. ട്രോഫി ഡെസ് ചാമ്പ്യന്‍സ് എന്നറിയപ്പെടുന്ന ഫൈനലില്‍ നിലവിലെ ലീഗ് വണ്‍ ചാമ്പ്യന്‍സായ പി.എസ്.ജി നാന്‍ടെസിനെയാണ് നേരിടുക.

ഈ മത്സരത്തില്‍ കിരീടം നേടാന്‍ സാധിച്ചാല്‍ മറ്റൊരു സുവര്‍ണ നേടത്തിലേക്കാണ് മെസി കാലെടുത്ത് വെക്കുക. ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡാണ് അദ്ദേഹത്തിന് സ്വന്തമാക്കാന്‍ സാധിക്കുക.

ചാമ്പ്യന്‍സ് ട്രോഫി കൂടി നേടിയാല്‍ 41 കിരീടങ്ങളാകും മെസിയുടെ പേരില്‍. ബ്രസീലിയന്‍ ഇതിഹാസ താരമായ ഡാനി ആല്‍വസാണ് ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരം. 42 കിരീടമാണ് അദ്ദേഹം കരിയറില്‍ സ്വന്തമാക്കിയത്.

എന്തായാലും അടുത്ത ഫൈനലില്‍ അദ്ദേഹം ടീമില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പ്രീസീസണ്‍ മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

Content Highlights: Lionel Messi is all set to new Record in winning trophies

Latest Stories

We use cookies to give you the best possible experience. Learn more