കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന കിടിലന്‍ വിജയമാണ് സ്വന്തമാക്കിയത്. ഗ്വാട്ടിമാലയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. മത്സരത്തില്‍ അര്‍ജന്റീനക്കായി സൂപ്പര്‍ താരം ലയണല്‍ മെസിയും ലൗട്ടാറോ മാര്‍ട്ടിനെസും ഇരട്ടഗോള്‍ നേടിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
മത്സരത്തിന്റെ 12, 77 മിനിട്ടുകളിലായിരുന്നു മെസിയുടെ ഗോളുകള്‍ പിറന്നത്. അര്‍ജന്റീനന്‍ ടീമിനൊ മെസിയുടെ 108 ഗോളുകള്‍ നേടിയെടുക്കാനും മെസിക്ക് സാധിച്ചു. മത്സരത്തില്‍ നേടിയ രണ്ടു ഗോളുകള്‍ക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് മെസി സ്വന്തമാക്കിയത്.
ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ നോണ്‍ യൂറോപ്യന്‍ താരമാകാനാണ് മെസിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മുന്നില്‍. ഇറാന്‍ താരം അലി ഡേലിനൊപ്പമാണ് മെസി ഈ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്.
ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന യൂറോപ്പില്‍ നിന്നല്ലാത്ത താരം, രാജ്യം, ഗോള്‍, മത്സരം
ക്രിസ്റ്റിയാനോ റൊണാള്‍ഡോ – പോര്‍ച്ചുഗല്‍ – 130 – 207
അലി ഡേല്‍ – ഇറാന്‍ – 108 – 148
ലയണല്‍ മെസി – 108 – 182
സുനില്‍ ഛേത്രി – ഇന്ത്യ – 94 – 151
മൊക്ദാര്‍ ദഹറായി – മലേഷ്യ – 89 – 146
ഈ തകര്‍പ്പന്‍ വിജയം കോപ്പ അമേരിക്കക്ക് തയ്യാറെടുക്കുന്ന മെസിക്കും കൂട്ടര്‍ക്കും വലിയ ആത്മവിശ്വാസമാണ് നല്‍കുക. കോപ്പയില്‍ ഗ്രൂപ്പ് എയില്‍ പെറു, ചിലി, കാനഡ എന്നീ ടീമുകള്‍ക്കൊപ്പമാണ് അര്‍ജന്റീന കിരീട പോരാട്ടത്തിനായി അണിനിരക്കുന്നത്.
ജൂണ്‍ 21നാണ് കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ ആദ്യ മത്സരം. മേഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാനഡയാണ് മെസിയുടെയും കൂട്ടരുടെയും എതിരാളികള്‍.
Content Highlight: Lionel Messi In Record Achievement