എം.എല്‍.എസില്‍ ഇന്റര്‍ മയാമിയും ടൊറന്റോയും തമ്മില്‍ ഇന്ന് നടന്ന മത്സരം സമനിലയില്‍ കലാശിച്ചു. ചേസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടിയാണ് സമനില പിടിച്ചത്. മത്സരത്തില്‍ ടൊറന്റോക്ക് വേണ്ടി ആദ്യപകുതിയിലെ എക്‌സ്ട്രാ ടൈമിലെ രണ്ടാം മിനിട്ടില്‍ ഗോള്‍ നേടിയത് ഫെഡറിക്കോ ബെര്‍ണാര്‍ഡഷിയാണ്.
പരിക്കിന് ശേഷം മയാമിയില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസി മത്സരത്തിലെ ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമിലെ അഞ്ചാം മിനിട്ടില്‍ ഗോള്‍ നേടി മികച്ച തിരിച്ചുവരവാണ് നടത്തിയത്. മയാമിക്ക് വേണ്ടി 2025 സീസണിലെ നാല് മത്സരങ്ങളില്‍ നിന്ന് ഗോളാണ് താരം നേടിയത്. മാത്രമല്ല രണ്ട് അസിസ്റ്റും മെസി നേടിയിട്ടുണ്ട്.
ടൊറന്റോക്കെതിരെയുള്ള ഗോളോടെ ഇന്റര്‍ മയാമിക്കായി 44 ഗോളാണ് മെസി സ്വന്തമാക്കിയത്. ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരന്‍ എന്ന തകര്‍പ്പന്‍ നേട്ടവും മെസി ഇതോടെ നേടിയിരിക്കുകയാണ്. 43 ഗോളുകള്‍ നേടിയ അര്‍ജന്റൈന്‍ താരം ഗോണ്‍സാലോ ഹിഗ്വെയ്‌നിന്റെ റെക്കോഡാണ് മുന്‍ ബാഴ്സലോണ താരം മറികടന്നത്.
ലയണല്‍ മെസി – 44 (29)
ഗോണ്‍സാലോ ഹിഗ്വെയ്ന്‍ – 43 (67)
ലിയനാര്‍ഡോ കാമ്പാന – 36 (80)
ലൂയിസ് സുവാരസ് – 34 (32)
റോബര്‍ട്ട് ടെയ്ലര്‍ – 28 (90)
നിലവില്‍ എം.എല്‍.എസില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും മൂന്ന് സമനിലയും ഉള്‍പ്പെടെ കൊളംബസാണ് മുന്നില്‍. 15 പോയിന്റാണ് ടീം നേടിയത്. ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ട് സമനിലയും ഉള്‍പ്പെടെ 14 പോയിന്റാണ് സ്വന്തമാക്കി ഇന്റര്‍ മയാമിയാണ് രണ്ടാം സ്ഥാനത്താണ്.
Content Highlight: Lionel Messi In Great Record Achievement