| Tuesday, 28th November 2023, 11:41 am

ഖത്തര്‍ ലോകകപ്പ് വിജയം; മെസിക്ക് വലിയ ബഹുമതി നല്‍കാനൊരുങ്ങി അര്‍ജന്റൈന്‍ ജനത

സ്പോര്‍ട്സ് ഡെസ്‌ക്

2022ലെ ഖത്തര്‍ ലോകകപ്പ് അര്‍ജന്റീന നേടിയതിന് ശേഷം പല അവിസ്മരണീയ ബഹുമതികളും മെസിയെ തേടി എത്തിയിരിന്നു. ഇപ്പോള്‍ ലയണല്‍ മെസിക്ക് ഫുട്‌ബോള്‍ കരിയറില്‍ മറ്റൊരു ബഹുമതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് സ്വന്തം ജന്മനാടായ അര്‍ജന്റീന.

അര്‍ജന്റീനയിലെ സാന്റാ ഫെ പ്രവിശ്യയിലെ ഒരു അയല്‍പക്ക കൂട്ടത്തിന് മെസിയുടെ പേര് നല്‍കികൊണ്ടാണ് താരത്തിന് പുതിയ ബഹുമതി നല്‍കുന്നത്.

റാഫേലയുടെ അയല്‍പക്കവും സാന്റാ ഫെ നഗരത്തിലെ നിരവധി ആളുകളും അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച ഇതിഹാസതാരത്തിന്റെ പേര് നല്‍കാന്‍ വോട്ട് ചെയ്തുവെന്നാണ് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത് ബാരിയോ റാഫേല്‍ നിവാസികളുടെ സ്ഥലമാണ് അതിനാല്‍ ഈ സ്ഥലത്തിന്റെ പേര് ബാരിയോ 42 എന്നാക്കി മാറ്റാന്‍ മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കണം.

പേര് മാറ്റുന്നതിനെകുറിച്ച് നൈബര്‍ഹുഡ് കമ്മിറ്റി അംഗം പ്രതികരിച്ചു.

‘ഇപ്പോള്‍ ഞങ്ങള്‍ പുതിയ നൈബര്‍ഹുഡിന് പേര് നല്‍കി. ഈ പേര് ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ പ്രതിനിധീകരിക്കും. ഇവിടെ ധാരാളം തൊഴിലാളികള്‍ താമസിക്കുന്നുണ്ട് അവര്‍ വളരെ നല്ല വ്യക്തിത്വമുള്ളവരാണ്,’ കമ്മറ്റി അംഗം ടി.വൈ.സി സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

1986ന് ശേഷം അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിക്കാന്‍ ലയണല്‍ മെസിക്ക് സാധിച്ചിരുന്നു. ഫ്രാന്‍സിനെതിരായ ലോകകപ്പ് ഫൈനലില്‍ ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടുകയും അവസാനം പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ അര്‍ജന്റീന ലോകചാമ്പ്യന്‍മാര്‍ ആവുകയായിരുന്നു.

ആ ടൂര്‍ണമെന്റില്‍ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിക്കൊണ്ടും ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരിരുന്നു.

ലോകകപ്പിന് മുമ്പ് ബ്രസീലിനെ തോല്‍പ്പിച്ചുകൊണ്ട് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലുഉള്ള അര്‍ജന്റീന ജനതയുടെ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ മെസിക്ക് സാധിച്ചു. കോപ്പ അമേരിക്ക നേടിയതിന് ശേഷം യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ വീഴ്ത്തി ഫൈനല്‍ സീമയും അര്‍ജന്റീന സ്വന്തമാക്കിയിരുന്നു.

Content Highlight: Lionel Messi have get a tribute in Argentina for his world cup winning.

We use cookies to give you the best possible experience. Learn more