| Saturday, 31st August 2024, 3:37 pm

മെസിക്ക് വീണ്ടും തിരിച്ചടി; അമ്പരന്ന് ഫുട്‌ബോള്‍ ലോകം!

സ്പോര്‍ട്സ് ഡെസ്‌ക്

2024 കോപ്പ അമേരിക്കയില്‍ ഐതിഹാസിക വിജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. എന്നാല്‍ ഫൈനലില്‍ കാലിന് ഗുരുതരമായ പരിക്ക് പറ്റിയാണ് അര്‍ജന്റൈന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസി കളം വിട്ടത്. കൊളംബിയക്കെതിരെ നടന്ന ഫൈനലിലെ ആങ്കിള്‍ ഇഞ്ചുറിയാണ് മെസിയെ ഇപ്പോഴും അലട്ടുന്നത്.

പരിക്ക് മൂലം നിലവില്‍ മെസി കളിക്കുന്ന ഇന്റര്‍ മയാമി ക്ലബ്ബില്‍ ഒരുപാട് നിര്‍ണായക മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഇപ്പോള്‍ മെസി പരിക്കില്‍ നിന്നും മുക്തി നേടി തിരികെ ക്ലബ്ബിലേക്ക് എത്തിയിരിക്കുകയാണെന്ന് റിപ്പോട്ടുകള്‍ പറയുന്നുണ്ട്. പക്ഷെ ക്ലബ്ബിന്റെ അടുത്ത മത്സരം അദ്ദേഹത്തിന് നഷ്ടമാകും എന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്റര്‍ മയാമിയും ചിക്കാഗോയും തമ്മില്‍ നാളെ നടക്കാനിരിക്കുന്ന മത്സരത്തില്‍ ടീം സ്‌ക്വാഡില്‍ ഇടം നേടാന്‍ ഇത് വരെ മെസിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ക്യാമ്പിലെ ട്രെയ്‌നിങ്ങില്‍ മെസി പങ്കെടുത്തിരുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് പരിശീലകന്‍ ടാറ്റ മാര്‍ട്ടീനോ.

‘അദ്ദേഹത്തിന് ഇപ്പോള്‍ എങ്ങനെയുണ്ട് എന്നുള്ളത് ഞങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കും. ഏകദേശം 6 ആഴ്ചയോളമായി അദ്ദേഹം പുറത്താണ്. തീര്‍ച്ചയായും മെസിയുടെ കാര്യത്തില്‍ ഞങ്ങള്‍ ശാന്തരാവേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.

പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് നല്ല ഒരു ആഴ്ച തന്നെയാണ്. ഗ്രൂപ്പിനോടൊപ്പം അദ്ദേഹം ട്രെയ്‌നിങ് നടത്തുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന് മെഡിക്കല്‍ എല്ലാം ക്ലിയര്‍ ആയിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരുന്നത്,’ ടാറ്റ മാര്‍ട്ടീനോ പറഞ്ഞു.

Content Highlight: Lionel Messi Have Big Set Back

We use cookies to give you the best possible experience. Learn more