| Thursday, 2nd August 2018, 8:39 pm

മെസ്സിയെ ആശ്രയിക്കുന്നത് നിര്‍ത്തണം, മൗറിക്കെ പൊച്ചെറ്റീനോയെ കോച്ചാക്കണം: വെറോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

മെസ്സിയെ അമിതമായ് ആശ്രയിക്കുന്നത് അവസാനിപ്പിച്ച് മറ്റുകളിക്കാരെ വളര്‍ത്തിക്കൊണ്ടു വരുന്നതിന് ശ്രമിക്കണമെന്ന് അര്‍ജന്റീന മുന്‍താരം ജുവാന്‍ സെബാസ്റ്റ്യന്‍ വെറോണ്‍. ടോട്ടന്‍ഹാമിന്റെ പരിശീലകനായ മൗറിക്കെ പൊച്ചെറ്റീനോയെ അര്‍ജന്റീനയുടെ പരിശീലകനാക്കണമെന്നും വെറോണ്‍ പറഞ്ഞു.

രക്ഷകനെ കുറിച്ച് ആലോചിക്കുന്നതിന് പകരം പുതിയൊരു ഗ്രൂപ്പിനെ ഉണ്ടാക്കിയെടുക്കണം. ലിയോയ്ക്ക് ദേശീയ ടീമിന്റെ ഭാഗമാകണമെങ്കില്‍ അല്‍പാല്‍പമായി അദ്ദേഹത്തെ ഉള്‍പ്പെടുത്തണമെന്നും വെറോണ്‍ പറഞ്ഞു.

സംപോളിക്ക് പകരം ടോട്ടന്‍ഹാമിന്റെ പരിശീലകനായ മൗറിക്ക പോച്ചെറ്റീനോ വന്നാല്‍ പിന്തുണയ്ക്കുമെന്നും വെറോണ്‍ പറഞ്ഞു. സാംപോളിക്ക് പകരം പോച്ചെറ്റീനോയെയാണ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ കൂടുതല്‍ താത്പര്യപ്പെടുന്നത്.

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഡീഗോ സിമിയോണ്‍ ആണ് കോച്ച് സ്ഥാനത്തക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു പേര്.

സാംപോളിക്കെതിരെ വിമര്‍ശനവുമായി വെറോണ്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സാംപോളി ഇക്കാര്‍ഡിയോയെ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് അര്‍ജന്റീനയ്ക്ക് വിനയായതെന്ന് വെറോണ്‍ പറഞ്ഞിരുന്നു. ഇക്കാര്‍ഡിയെ ടീമിലെടുക്കാത്തതിന്റെ കാരണം മനസ്സിലാകണമെങ്കില്‍ സാംപോളിയുടെ തലയ്ക്കകത്ത് കയറണമെന്നായിരുന്നു വെറോണ്‍ പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more