ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോയും വീണ്ടും നേര്‍ക്ക് നേര്‍. ഇത്തവണ യുദ്ധം പക്ഷേ, മൈതാനത്തല്ലെന്ന് മാത്രം. ഫിഫ വേള്‍ഡ് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചതോടെയാണ് ഇരുവരും വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.
23 പേരുടെ അന്തിമ പട്ടികയാണ് ഫിഫ പുറത്ത് വിട്ടിരിക്കുന്നത്. സാവി, സെര്‍ജിയോ, ബുസ്‌കെറ്റ്‌സ്, ആന്ദ്രേ ഇനിയസ്റ്റ, ജെറാര്‍ഡ് പിക്വേ എന്നവരാണ് ബാഴ്‌സയില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ച മറ്റ് വമ്പന്മാര്‍. []
ഐകര്‍ കസിയസ്, കരിം ബെന്‍സേമ, സെര്‍ജിയോ റാമോസ്, മെസ്യൂട്ട് ഓസില്‍, സാബി അലോന്‍സോ എന്നിവരാണ് റയല്‍ മാഡ്രിഡില്‍ നിന്നുമുള്ള താരങ്ങള്‍.
വെയ്ന്‍ റൂണി മാത്രമാണ് പട്ടികയില്‍ ഇടംനേടിയ ഏക ഇംഗ്ലണ്ട് താരം. ചെല്‍സിയില്‍ നിന്നുള്ള ഒരാളും പട്ടികയില്‍ ഇടംപിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ മുന്ന് തവണയും പുരസ്‌കാരം മെസ്സിക്കായിരുന്നു. അന്നെല്ലാം ശക്തമായ വെല്ലുവിളി ഉയര്‍ത്തി ക്രിസ്റ്റ്യാനോ ഉണ്ടായിരുന്നെങ്കിലും ഭാഗ്യം മെസ്സിക്കൊപ്പമായിരുന്നു.
ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ബൂട്ട് നേടിയ മെസ്സിക്ക് സാധ്യത കൂടുതലാണെങ്കിലും ക്രിസ്റ്റിയാനോ ആരാധകര്‍ പ്രതീക്ഷയില്‍ തന്നെയാണ്. ഇത് രണ്ടാം തവണയാണ് മെസ്സിക്ക് ഗോള്‍ഡന്‍ ബൂട്ട് ലഭിക്കുന്നത്.