ഇന്നലെ എണ്ണം പറഞ്ഞ രണ്ട് ഫ്രീകിക്ക് ഗോളുകളാണ് മെസി എസ്പന്യോളിനെതിരെ നേടിയത്. പെലെയുടെ വിവാദ പരാമര്‍ശത്തിനും ബാലന്‍ ഡി ഓറില്‍ അഞ്ചാമനായതിനും മെസി കളിക്കളത്തില്‍ മറുപടി നല്‍കുകയാണ്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മെസി നേടിയത് 19 ഡയറക്ട് ഫ്രീകിക്ക് ഗോളുകളാണ്. ഡയറക്ട് ഫ്രീകിക്ക് ഗോളുകളില്‍ യൂറോപ്യന്‍ ലീഗില്‍ മറ്റേത് താരത്തേക്കാളും മുമ്പിലാണ് ലയണല്‍ മെസി.
കളിക്കാര്‍ മാത്രമല്ല യൂറോപ്യന്‍ ടീമുകളും ഫ്രീക്കിക് ഗോളുകളുടെ എണ്ണത്തില്‍ മെസിക്ക് പുറകിലാണ്. ബാര്‍സിലോനയ്ക്ക് പിറകില്‍ രണ്ടാമതുള്ള യുവന്റസ് നാല് വര്‍ഷത്തിനിടെ 18 ഗോളുകളാണ് നേടിയത്.
മെസിയുടെ 19 ഗോളടക്കം ബാര്‍സ 24 ഫ്രീകിക്ക് ഗോളുകള്‍ നാല് വര്‍ഷത്തിനിടെ സ്വന്തമാക്കി. 14 ഗോളുകളുമായി റയല്‍മഡ്രിഡ് മൂന്നാമതും 13 ഗോളുകളുമായി ബയേണ്‍ മ്യൂണിക്ക് മൂന്നാമതുമാണ്. ഇംഗ്ലീഷ് ക്ലബുകളായ ചെല്‍സിയും ലിവര്‍പൂളും നാല് വര്‍ഷത്തിനിടെ നേടിയത് 11 ഫ്രീകിക്ക് ഗോളുകളാണ്.