അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ ആദ്യ ടീമായ ന്യൂ വെൽസ് ഓൾഡ് ബോയ്സുമായി മെസി വീണ്ടും ഒന്നിക്കുന്നു.
അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ ആദ്യ ടീമായ ന്യൂ വെൽസ് ഓൾഡ് ബോയ്സുമായി മെസി വീണ്ടും ഒന്നിക്കുന്നു.
എന്നാൽ ഇത്തവണ ന്യൂ വെൽസിന് വേണ്ടിയല്ല മെസി ബൂട്ട്കെട്ടുന്നത്. തന്റെ ആദ്യ ക്ലബ്ബിനെതിരെയാണ് താരം കളിക്കുക. ഫെബ്രുവരിയിൽ ഇന്റർ മയാമിയും ന്യൂ വെൽസ് ഓൾഡ് ബോയ്സും സൗഹൃദമത്സരം കളിക്കുമെന്നാണ് ടി.വൈ.സി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്.
ലയണൽ മെസിയുടെ കരിയറിന്റെ തുടക്കം ന്യൂ വെൽസിലൂടെയായിരുന്നു. 176 മത്സരങ്ങളിൽ നിന്ന് 234 ഗോളുകളാണ് മെസി ന്യൂ വെൽസിനായി അടിച്ചുകൂട്ടിയത്.
ഈ ടീമിൽ നിന്നുമാണ് മെസി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സയിൽ എത്തുന്നത്. ബാഴ്‌സയിൽ നിന്നും മെസി ഒരു അവിസ്മരണീയമായ കരിയർ കെട്ടിപടുത്തുയർത്തുകയായിരുന്നു. ബാഴ്‌സലോണക്കായി 778 മത്സരങ്ങൾ കളിച്ച മെസി 672 ഗോളുകൾ നേടിയിട്ടുണ്ട്.
2021ലാണ് മെസി ബാഴ്സക്കൊപ്പമുള്ള നീണ്ട കരിയർ അവസാനിപ്പിച്ചുകൊണ്ട് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ എത്തുന്നത്. പാരീസിൽ നിന്നും ഈ സീസണിലാണ് സൂപ്പർ താരം അമേരിക്കയിലേക്ക് ചേക്കേറിയത്.
മെസിയുടെ വരവോട് കൂടി മികച്ച മുന്നേറ്റമാണ് ഇന്റർ മയാമി നടത്തിയത്. 11 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും മെസി സ്വന്തമാക്കിയിട്ടുണ്ട്. ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ മയാമി സ്വന്തമാക്കിയിരുന്നു.
റൊസാരിയോയിലെ പഴയ തട്ടകത്തിലേക്ക് പന്തു തട്ടാൻ മെസി വീണ്ടും തിരിച്ചെത്തുന്നതിന്റ ആവേശത്തിലാണ് റൊസാരിയോ തെരുവുകൾ.
Content Highlight: Lionel Messi back to play against his first club.