അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ഫ്രഞ്ച് ഇതിഹാസം സിനദീന്‍ സിദാനും തമ്മിലുള്ള അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഫുട്ബോളിൽ മധ്യനിരയ്ക്കും മുന്‍നിരയ്ക്കും ഇടയിൽ കളിക്കുന്ന താരങ്ങൾ ആണ് കളിക്കളത്തിൽ പത്താം നമ്പറില്‍ കളിക്കുക. പെലെ, ഡീഗോ മറഡോണ, മിഷേല്‍ പ്ലാറ്റിനി തുടങ്ങി നിരവധി ഇതിഹാസ താരങ്ങള്‍ പത്താം നമ്പര്‍ അണിഞ്ഞിട്ടുണ്ട്. ഫ്രഞ്ച് ഇതിഹാസം സിദാന്റെയും അര്ജന്റീനൻ സൂപ്പർ തരാം ലയണൽ മെസിയും പത്താം നമ്പര്‍ അണിഞ്ഞിരിക്കുന്നു.
ഇരുവരും ചർച്ചയിൽ ഫുട്ബോളില്‍ നിന്നും 10-ാം നമ്പര്‍ സ്ഥാനം നഷ്ടപ്പെട്ട് തുടങ്ങിയെന്ന വിഷയത്തെകുറിച്ച് സംസാരിച്ചു.
‘ഇന്ന് ഫുട്‌ബോളില്‍ 10 എന്ന നമ്പറിന് പഴയ പോലെ പ്രാധാന്യമില്ല. നിങ്ങള്‍ പറയുന്നതുപോലെയാണ് കാര്യങ്ങള്‍. ഫുട്‌ബോളില്‍ പത്ത് എന്ന നമ്പറിന്റെ സ്ഥാനം നഷ്ടപ്പെട്ടു. നിങ്ങള്‍ 4-3-3, 4 -4-2 എന്നീ ഫോര്‍മേഷന്‍ കളിച്ചാല്‍ അത് നഷ്ടമാവും,’ സിദാന്‍ ആല്‍ബിസെലെസ്റ്റെ ടോക്ക് വഴി പറഞ്ഞു.
“Well, thank goodness you still play and the No. 10 still exists.”
Zinedine Zidane to Lionel Messi when discussing the lack of No. 10’s in modern football 🐐
(via adidas) pic.twitter.com/flQIUDivmK
— Manbek Mathews (@ManbekMath20) November 10, 2023
ഫുട്‌ബോളില്‍ ഇപ്പോള്‍ പത്താം നമ്പര്‍ സ്ഥാനത്തേക്കാള്‍ ഇന്‍സൈഡ് ഫോര്‍വേഡുകളാണ് കൂടുതല്‍ കളിക്കുന്നത് എന്നും മെസി പങ്കുവെച്ചു.
✨️ “Well, thank goodness you still play and the No. 10 still exists.
Zinedine Zidane to Lionel Messi when discussing the lack of No. 10’s in modern football 🐐🙏🏿
(via adidas) pic.twitter.com/dYVN9FtcpU
— Faith hub (@faith1hub) November 9, 2023
‘നിലവില്‍ ഫുട്‌ബോളില്‍ ലീഡര്‍, മിഡ്ഫീല്‍ഡര്‍, ലിങ്ക് പ്ലെയര്‍ എന്നിങ്ങനെ നമ്മള്‍ വിളിച്ചത് പോലുള്ള സ്ഥാനങ്ങള്‍ കാണാന്‍ കഴിയില്ല. 4-3-3 ഫോര്‍മേഷനില്‍ കളിക്കുന്ന ടീമില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കളിക്കാന്‍ കഴിയും,’ മെസി പറഞ്ഞു.
സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്കൊപ്പം നീണ്ട കരിയര്‍ പടുത്തുയര്‍ത്തിയ മെസി 778 മത്സരങ്ങളില്‍ 672 ഗോളുകളും 303 അസിസ്റ്റുകളും നേടിയിട്ടുണ്ട്. അതേസമയം സിദാന്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിനൊപ്പം 227 മത്സരങ്ങളില്‍ നിന്ന് 49 ഗോളുകളും 68 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
Content Highlight: Lionel Messi and zinedine zidane talks about the no.10 in football.