ബാഴ്സ: ലോക ഫുട്‌ബോളില്‍ ലയണല്‍ മെസിയും ക്ലബ്ബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയും നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കളത്തില്‍ അര്‍ജന്റീനന്‍ ജഴ്‌സിയിലും ബാഴ്‌സ ജഴ്‌സിയിലുമല്ലാതെ മെസിയെ ആരാധകര്‍ അധികമൊന്നും കണ്ടിട്ടുമില്ല. എന്നാല്‍ ഓരോ സീസണ്‍ അവസാനിക്കുമ്പോഴും മെസിയുടെ കൂടുമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത നടക്കാറുണ്ട്.
ബാഴ്സലോണ വിട്ടാല്‍ മെസി എവിടെയാകും എന്ന ചോദ്യം ആരാധകര്‍ നിരവധി തവണ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെ താന്‍ ഇവിടെ തന്നെയുണ്ടാകുമെന്ന മറുപടിയാണ് താരം ആരാധകര്‍ക്ക നല്‍കിയിട്ടുള്ളത്. എന്നാല്‍ ഏറ്റവുമൊടുവിലായി താന്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ക്ലബ്ബ് ഏതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
ബാഴ്‌സ വിട്ടാല്‍ അര്‍ജന്റീനിയന്‍ ക്ലബ്ബായ “ന്യൂവെയില്‍സ് ഓള്‍ഡ് ബോയ്സില്‍” കളിക്കാനാണ് മെസിക്ക് താല്‍പ്പര്യം. മെസി തന്റെ കരിയര്‍ആരംഭിച്ചത്. ഈ ക്ലബ്ബില്‍ ആയിരുന്നു. 1994 മുതല്‍ 6 വര്‍ഷം മെസ്സി ന്യൂവെയില്‍ ഓള്‍ഡ് ബോയ്സില്‍ കളിച്ചിരുന്നു.
“ന്യൂവെല്ലിലേക്ക് തിരിച്ചുവരികയെന്നത് എന്റെ സ്വപ്നമാണ്. പക്ഷേ അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്തു സംഭവിക്കുമെന്ന് എനിക്കറിയില്ല” മെസി പറയുന്നു. ബാഴ്സലോണയുമായുള്ള മെസിയുടെ കരാര്‍ 2018 ലാണ് അവസാനിക്കുക. താരം ഇതുവരെ ബാഴ്സയുമായി പുതിയ കരാറിലെത്തിയിട്ടുമില്ല.
ബാഴ്സയുമായി കരാര്‍ പുതുക്കാത്ത പക്ഷം മെസിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് താരം തന്റെ സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ചത്. മുന്‍ ബാഴ്സ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയാണ് നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മാനേജര്‍.
നേരത്തെ ന്യൂവെല്ലില്‍ കളിക്കുന്നതിനിടയിലാണ് മെസി ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയില്‍ ചേരുന്നത്. പിന്നീട് മെസി ബാഴ്സയുടെ പ്രധാനതാരമായി മാറുകയായിരുന്നു.